കളമശ്ശേരി സ്ഫോടനം: എം വി ഗോവിന്ദൻ ഉൾപ്പെടെ നേതാക്കൾ മുൻവിധിയോടെ പ്രസ്താവനകൾ നടത്തിയെന്ന് കെ എം ഷാജി

0
152

കോഴിക്കോട്: കളമശ്ശേരി സ്ഫോടനത്തിൽ എം.വി. ഗോവിന്ദൻ ഉൾപ്പടെ ചില നേതാക്കൾ മുൻവിധിയോടെ പ്രസ്താവനകൾ നടത്തി എന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. ഇത്തരം സംഭവങ്ങൾ ഏതെങ്കിലും ഒരു പക്ഷത്തേക്ക് ചേർത്ത് വെക്കുന്നത് അപകടകരമാണ്. ഈ പ്രസ്താവനകൾ ഉത്തരേന്ത്യയിൽ ഉൾപ്പടെ അനാവശ്യ പ്രചാരണങ്ങൾക്കിടയാക്കുമെന്നും കെ.എം ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എന്തിനാണ് ചർച്ച വഴിമാറിപ്പോവുന്നതെന്ന് അറിയില്ല. സെബ്ബാസ്റ്റ്യൻ പോൾ, എംവി ​ഗോവിന്ദൻ തുടങ്ങിയവരുടെ പരാമർശങ്ങൾ കേട്ടിരുന്നു. ഒന്നുകിൽ വോട്ട് രാഷ്ട്രീയമാകാം. ഇത് ആസൂത്രിതമായി പറയുന്നുവെന്നല്ല, ആ​ഗോള തലത്തിലുള്ള ഇസ്ലാമോഫോബികിന്റെ ഭാ​ഗമായി ചിലരുടേയെങ്കിലും മനസ്സിൽ ഉണ്ടായി വന്നതാവാമെന്നും കെഎം ഷാജി പറയുന്നു.

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ കഴിയുന്ന സംഭവമാണ് കളമശ്ശേരി സ്ഫോടനമെന്നായിരുന്നു എംവി ഗോവിന്ദൻ്റെ പരാമർശം. കർശനമായ നിലപാടെടുക്കും. ജനാധിപത്യബോധമുള്ള മനുഷ്യർ ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിക്കണം. രാഷ്ട്രീയമായി പരിശോധിച്ചാൽ ഈ സംഭവം ഭീകരാക്രമണമെന്ന് പറയേണ്ടിവരും. ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല. മുൻവിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. പലസ്തീൻ്റെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ രാഷ്ട്രീയമായി ശരിയെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കെഎം ഷാജി രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here