കളമശേരി സ്ഫോടനം; ചികിത്സയിലായിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു, മരിച്ചവരുടെ എണ്ണം മൂന്നായി

0
154

കൊച്ചി: കളമശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു. കാലടി മലയാറ്റൂർ സ്വദേശി ലിബിന (12) ആണ് മരിച്ചത്. അതീവ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു പെൺകുട്ടി. കുട്ടിക്ക് 95 ശതമാനം പൊളളലേറ്റിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. പൊളളലേറ്റ അഞ്ചു പേരുടെ നില ​ഗുരുതരമായി തുടരുകയാണ്.

പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി ഞായറാഴ്ച വൈകിട്ടോടെ മരിച്ചിരുന്നു. 53 വയസ്സുകാരിയായ തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. കുമാരിക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റു. ആദ്യം മരിച്ച സ്ത്രീയേയും ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. കുറുപ്പുംപടി സ്വദേശി ലിയോണയാണ് സ്ഫോടന സ്ഥലത്തുവച്ച് മരിച്ചത്. ഇവരെ ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here