‘സുരേന്ദ്രന്‍ ഹാജരാകണോ?’; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കോടതി ഇന്ന് തീരുമാനം പറയും

0
118

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ കോടതി ഇന്ന് തീരുമാനം പറയും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമോഎന്ന കാര്യത്തിലാണു കോടതി നിലപാട് വ്യക്തമാക്കുക.

തീരുമാനത്തിനുശേഷമാവും കേസിന്റെ മറ്റു നടപടികളിലേക്ക് കോടതി കടക്കുക. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം വിശദമായ വാദം നടന്നിരുന്നു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വിടുതല്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും അത് പരിഗണിക്കാന്‍ പ്രതികള്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചിരുന്നു. തുടര്‍ന്നാണ് വിശദവാദത്തിനായി കേസ് മാറ്റിവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here