‘ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുമ്പ് ജെയ് ഷാ ദുർമന്ത്രവാദം നടത്തി’; ഐ.സി.സിയോട് അന്വേഷണം ആവശ്യപ്പെട്ട് പാക് മാധ്യമപ്രവർത്തക

0
182

ലോകകപ്പിൽ ആരാധകർ ഉറ്റുനോക്കിയ മത്സരമായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ​ഹൈ വോൾട്ടേജ് പോരാട്ടം. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താനെ 191 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 30.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കളി തീർത്ത് ഏഴ് വിക്കറ്റിന്റെ ഉജ്വല ജയം ആഘോഷിച്ചിരുന്നു. ഏകദിന ലോകകപ്പുകളിൽ പാകിസ്താനെതിരെ തുടർച്ചയായ എട്ടാം ജയമായിരുന്നു ഇന്ത്യയുടേത്.

മത്സരത്തിന്റെ ഫലത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താനി മാധ്യമപ്രവർത്തകയും പ്രശസ്ത ടിക് ടോകറുമായ ഹരീം ഷാ. മത്സരത്തിന് മുമ്പായി ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷാ മന്ത്രവാദിയായ കാർത്തിക് ചക്രവർത്തി എന്നയാളെ കണ്ട് ദുർമന്ത്രവാദം നടത്തിയതിന് വിശ്വസനീയമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ഇതിൽ അന്വേഷണം നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.

 

സമൂഹ മാധ്യമമായ എക്സിൽ ഹരീം ഷായിട്ട പോസ്റ്റിന് താഴെ പരിഹാസവുമായി നിരവധി പേരാണ് എത്തുന്നത്. ഇത് വെറും ട്രെയിലറാണെന്നും പാകിസ്താൻ-അഫ്ഗാനിസ്താൻ മത്സരത്തിന് മറ്റൊന്നുണ്ടെന്നും ഒരാൾ കുറിച്ചു. മത്സരത്തിൽ ഇമാമുൽ ഹഖിനെ പുറത്താക്കുന്നതിന് മുമ്പ് ഹാർദിക് പാണ്ഡ്യ പന്ത് ചുണ്ടിനോട് ചേർത്തുപിടിച്ച് എന്തോ പറയുന്ന ചിത്രവും പലരും പങ്കുവെച്ചിട്ടുണ്ട്. മത്സരത്തിൽ രണ്ടിന് 155 എന്ന ശക്തമായ നിലയിൽനിന്ന് പാകിസ്താൻ ടീം 191ൽ പുറത്തായതിനെതിരെ മുൻ പാക് താരങ്ങളടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here