ഇസ്‌റാഈല്‍ ആക്രമണം; ഗസ്സയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400ല്‍ അധികം പേര്‍

0
132

ഗസ്സ:ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 400 പേര്‍ കൊല്ലപ്പെട്ടു. ജബലിയ്യ അഭയാര്‍ഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട 30 പേര്‍ ഉള്‍പ്പെടെയാണിത്.

അല്‍ ശിഫ, അല്‍ ഖുദ്‌സ് ആശുപത്രികള്‍ക്കു നേരെ ഇസ്‌റാഈല്‍ സേന വ്യോമാക്രമണം നടത്തി. രോഗികളെ ഒഴിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ തകര്‍ക്കുമെന്ന് സൈന്യം ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ രണ്ട് ആശുപത്രികള്‍ക്കും സമീപത്താണ് ജബലിയ്യ അഭയാര്‍ഥി ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.

അതിനിടെ, അധിനിവേശ വെസ്റ്റ് ബേങ്കിലെ നബ്‌ലുസില്‍ ഇസ്‌റാഈല്‍ ഇന്നലെ രാത്രി നടത്തിയ സൈനിക റെയ്ഡില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here