വിവാഹത്തിനിടയില്‍ ഇറാഖിലുണ്ടായ തീപിടിത്തം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

0
187

കഴിഞ്ഞയാഴ്ച ഇറാഖില്‍ നടന്ന ഒരു വിവാഹ ചടങ്ങിനിടെ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത് 107 പേരാണ്. വരനും വധുവും നൃത്തം ചെയ്യുന്നതിനിടെയാണ് ഹാളിന് തീ പിടിച്ചത്. ഇറാഖിനെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ ആ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതീക്ഷകളോടെ ശുഭകരമായി തുടങ്ങിയ വിവാഹ ചടങ്ങ് അവസാനിച്ചതാകട്ടെ ദാരുണമായ രീതിയില്‍.

തിക്കിലും തിരക്കിലും പെട്ട് ജീവനുവേണ്ടിയോടിയ നിരവധി പേര്‍ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടു. വരനും വധുവും നൃത്തം ചെയ്യുന്നതിനിടെയാണ് ഹാളിന് തീ പിടിക്കുന്നത്. ആദ്യം തീ പടര്‍ന്നത് ഹാളിന്റെ സീലിങ്ങിലാണ്. ഹാളിലെ അലങ്കാരങ്ങളിലെല്ലാം തീ വളരെ വേഗം ആളിപടര്‍ന്നു. കൂടി നിന്നവരെല്ലാം പരിഭ്രാന്തരായി ഓടുന്നതും പലരുടെയും ദേഹത്തേക്ക് തീ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വധൂ വരന്മാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും വധുവിന്റെ കുടുംബം മുഴുവന്‍ നഷ്ടപ്പെട്ടിരുന്നു. വരന്റെ അമ്മയും അപകടത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഹാള്‍ അലങ്കരിക്കാന്‍ ഉപയോഗിച്ചവ പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളായതിനാലാണ് തീ പടരാന്‍ കാരണം അഗ്‌നിശമനസോനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here