ആ പോരായ്മയും പരിഹരിച്ച് ഞെട്ടിക്കാൻ ഐഫോൺ 16 വരുന്നു, എതിരാളികൾ ജാഗ്രതൈ! ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്

0
179

ഐഫോൺ 16 നെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. 2024 ൽ പുതിയ അപ്ഗ്രേഡുകളോടെ ഐ ഫോൺ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇനി വരുന്ന സ്റ്റാൻഡേർഡ് ഐഫോൺ 16 മോഡലിൽ 120Hz- ന് ആപ്പിളിന് സപ്പോർട്ട് ചേർക്കാൻ കഴിഞ്ഞേക്കും. ഇതുവരെ, ഐ ഫോണുകൾ 60Hz സ്‌ക്രീനാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. മിക്ക ആൻഡ്രോയിഡുകളും ഇപ്പോൾ ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയുമായാണ് വരുന്നതും.

ഐ ഫോൺ 16 പ്രോ മാക്‌സിന് 6.9 ഇഞ്ച് സ്‌ക്രീനാകും ഉണ്ടാകുക. എന്നിരുന്നാലും, സ്റ്റാൻഡേർഡ് ഐഫോൺ 16,  ഐ ഫോൺ 16 പ്ലസ് എന്നിവയ്‌ക്കായി വലുപ്പം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നവർ നിരാശരായേക്കാം. കാരണം ഈ മോഡലുകൾ അവയുടെ മുൻഗാമികളുടെ അതേ സ്‌ക്രീൻ അളവുകൾ നിലനിർത്തുമെന്നാണ് കണക്കുകൂട്ടൽ. അടിസ്ഥാനപരമായി ഇത് അർത്ഥമാക്കുന്നത് സ്റ്റാൻഡേർഡും പ്ലസ്സും യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീനുകളിലായിരിക്കും ലഭ്യമാവുക എന്നാണ്.

ഐ ഫോൺ എസ് ഇ സീരീസിന്റെ ഹോം ബട്ടണിൽ കാണുന്ന ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് സിസ്റ്റത്തിന് സമാനമായി ഐ ഫോൺ 15 പ്രോ ലൈനപ്പിനൊപ്പം സോളിഡ് – സ്റ്റേറ്റ് ബട്ടണുകൾ അവതരിപ്പിക്കുന്നത് ആപ്പിൾ ആദ്യം പരിഗണിച്ചിരുന്നു. ഐ ഫോൺ 15 പ്രോയിൽ ഈ സവിശേഷത പ്രാവർത്തികമായില്ലെങ്കിലും, ഐ ഫോൺ 16 പ്രോ മോഡലുകളിൽ സോളിഡ് – സ്റ്റേറ്റ് ബട്ടണുകൾ ഉണ്ടാകുമെന്നും പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന ഐ ഫോൺ 16 പ്രോയും ഐഫോൺ 16 പ്രോ മാക്സും ഐ ഫോൺ 15 പ്രോ മാക്സിൽ കാണുന്ന സജ്ജീകരണത്തെ പ്രതിഫലിപ്പിക്കുന്ന “ടെട്രാ – പ്രിസം” ടെലിഫോട്ടോ ക്യാമറ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാങ്കേതികവിദ്യ 3x മുതൽ 5x വരെ ഒപ്റ്റിക്കൽ സൂം ബൂസ്റ്റും വാഗ്ദാനം ചെയ്യുന്നു, ഇത് കൂടുതൽ വിശദമായ ഫോട്ടോഗ്രാഫിക് റിസൾട്ടുകൾ നല്കും. കൂടാതെ, ഹൈറ്റോംഗ് ഇന്റർനാഷണൽ സെക്യൂരിറ്റീസിൽ നിന്നുള്ള ടെക് അനലിസ്റ്റ് ജെഫ് പു പറയുന്നത് അനുസരിച്ച് ഐ ഫോൺ 16 പ്രോ സീരീസിൽ 48 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ ഉൾപ്പെടുത്തിയേക്കും. ഇത് കുറഞ്ഞ ലൈറ്റിൽ മെച്ചപ്പെട്ട പ്രകടനം വാഗ്ദാനം ചെയ്യുന്നു. ഐഫോൺ 16 പ്രോ മോഡലുകൾക്കായി കമ്പനിക്ക് A18 പ്രോ ചിപ്പ് ഉപയോഗിക്കാനും സ്റ്റാൻഡേർഡ് മോഡലുകൾക്കായി A17 റിസർവ് ചെയ്യാനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here