പരസ്യമായി തല്ലി അച്ഛൻ ,കോച്ചിം​ഗ് ക്ലാസിൽ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ മകന്‍ കഫെയിൽ, വീഡിയോ

0
288

ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ അനേകം വീഡിയോകൾ വൈറലാവുന്നുണ്ട്. അതിൽ തന്നെ വീട്ടുകാർ തമ്മിലുള്ള തല്ലും വഴക്കും എല്ലാം ഉണ്ടാകാറുണ്ട്. ഇപ്പോൾ അതുപോലെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു കഫേയിൽ വച്ച് അച്ഛൻ മകനെ എല്ലാവരും കാൺകെ ചീത്ത വിളിക്കുന്നതും അക്രമിക്കുന്നതുമാണ്.

അച്ഛൻ മകനെ അക്രമിക്കുന്നതിനുള്ള കാരണമായി പറയുന്നത് മകൻ കോച്ചിം​ഗ് ക്ലാസിൽ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ, കോച്ചിം​ഗ് ക്ലാസിൽ പോകുന്നതിന് പകരം അവൻ സുഹൃത്തുക്കൾക്കൊപ്പം കഫേയിലിരിക്കുകയായിരുന്നു എന്നതാണ്. ഇത് അച്ഛനെ ദേഷ്യം പിടിപ്പിച്ചു. ഇയാൾ ആ റൂഫ്‍ടോപ്പ് കഫെയിൽ‌ വച്ച് മകനെ കായികമായി കൈകാര്യം ചെയ്യാൻ പോലും തുനിയുകയായിരുന്നു. ‌

അയാൾ മകന്റെ അടുത്തേക്ക് വരികയും നീ എന്താണ് പറഞ്ഞിരുന്നത് എന്ന് ചോദിച്ച് അവനെ പിടിച്ചു വലിച്ച് തല്ലാൻ തുടങ്ങുകയുമായിരുന്നു. എന്നാൽ, അതുകൊണ്ടും തീർന്നില്ല, അവന്റെ സുഹൃത്തുക്കളെ പോലും അയാൾ പിടിച്ചുവലിക്കുകയും തല്ലുകയും ചെയ്യുന്നുണ്ട്. അയാൾക്ക് സമീപം അയാളുടെ ഭാര്യയാണ് എന്ന് കരുതുന്ന ഒരു സ്ത്രീയും ഉണ്ട്.

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധിപ്പേർ വീഡിയോയ്ക്ക് അയാളുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമിട്ടു. അനുകൂലിച്ചവർ പറഞ്ഞത് ചെറുപ്രായത്തിൽ കള്ളം പറഞ്ഞു പോയതിനാലാണ് അച്ഛൻ മകനെ തല്ലിയത്. അതിനാൽ അതിൽ കുഴപ്പമില്ല എന്നായിരുന്നു. അതേസമയം പൊതുവിടത്തിൽ വച്ച് മകനാണ് എങ്കിൽപ്പോലും പരസ്യമായി തല്ലുന്നത് അം​ഗീകരിക്കാൻ‌ സാധിക്കില്ല എന്ന് പറഞ്ഞവരും ഉണ്ട്.

എന്നിരുന്നാലും, കായികമായി ഒരാളെ കൈകാര്യം ചെയ്യുക എന്നത് അതിനി മക്കളായാലും ആരായാലും ശരിയായ നടപടിയല്ല എന്ന കാര്യത്തിൽ തർക്കമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here