പാകിസ്താനെതിരെയുള്ള പോരാട്ടത്തിൽ നല്ല ഫോമിൽ ബാറ്റ് ചെയ്യുക ആയിരുന്നു ഇമാം ഉൾ ഹഖിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ വാർത്തകളുടെ കേന്ദ്രബിന്ദുവായിരുന്ന ഹാർദിക് പാണ്ഡ്യ. പന്ത് അറിയുന്നതിന് മുമ്പ് താൻ ചൊല്ലിയ മന്ത്രത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നു. നിർണായകമായ വിക്കറ്റ് വീഴ്ത്തുന്നതിന് മുമ്പ് പന്ത് ചുണ്ടിനോട് അടുപ്പിച്ച് എന്തോ സംസാരിക്കുന്ന താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
തന്റെ ലൈനും ലെങ്തും മെച്ചപ്പെടുത്താൻ വേണ്ടി താൻ തന്നെ തന്നെ കുറ്റപ്പെടുത്തുക ആയിരുന്നു എന്ന് ഹാർദിക് വെളിപ്പെടുത്തി. “മികച്ച ലെങ്ത് ബൗൾ ചെയ്യാൻ ഞാൻ അടിസ്ഥാനപരമായി എന്നെത്തന്നെ തെറി പറയുക ആയിരുന്നു” സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കവെ ഹാർദിക് വെളിപ്പെടുത്തി. എന്തായാലും സ്വയം തെറി പറഞ്ഞത് ഗുണമായി. ഏറ്റവും മികച്ച ക്യാച്ചിലൂടെ രാഹുൽ ഇമാമിനെ പുറത്തായിക്കിയപ്പോൾ അത് ഇന്ത്യക്ക് ഗുണകരമായി.
ശനിയാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് പാകിസ്താനെ തകർത്തെറിഞ്ഞ് തങ്ങളുടെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് നടത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാൻ മികച്ച തുടക്കമാണ് കിട്ടിയത്. ഒരു ഘട്ടത്തിൽ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം ബോർഡിൽ ഒരു വലിയ ടോട്ടൽ പോസ്റ്റുചെയ്യുമെന്ന് തോന്നി.
155/2 എന്ന നിലയിൽ നിന്ന് 42.5 ഓവറിൽ 191 എന്ന നരകത്തിലേക്ക് പാകിസ്ഥാൻ വീണു. ഓപ്പണറുമാർ രണ്ടുപേരും മടങ്ങിയ ശേഷം ക്രീസിൽ ഒന്നിച്ചത് പാകിസ്താന്റെ ഏറ്റവും വിശ്വസ്ത ബാറ്ററുമാരായ ബാബർ- റിസ്‌വാൻ സഖ്യം പാകിസ്താനെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റുക ആയിരുന്നു. തുടക്കത്തിൽ മന്ദഗതിയിൽ കളിച്ച ഇരുവരും ട്രാക്ക് മാറ്റി തുടങ്ങിയതോടെ ഇന്ത്യൻ ഫീൽഡറുമാർക്ക് പിടിപ്പത് പണിയായി. ആദ്യ വിക്കറ്റ് വീഴ്ത്തിയിട്ടും സിറാജ് രണ്ടാം സ്പെല്ലിലും പ്രഹരം ഏറ്റുവാങ്ങുന്നത് തുടർന്നു.
ആ സമയത്ത് അദ്ദേഹത്തെ പിൻവലിക്കാതെ താരത്തിന്റെ കഴിവിൽ വിശ്വസിച്ച് ഓവറുകൾ നൽകുന്നത് തുടർന്നു. ലോട്ടറി അടിച്ച സന്തോഷത്തിൽ സിറാജിനെ ബാബർ ആക്രമിക്കാനും തുടങ്ങി. അർദ്ധ സെഞ്ച്വറി നേടി നിൽക്കുക ആയിരുന്ന ബാബറിനെതിരെ സിറാജ് ബുദ്ധിമുട്ടുമ്പോൾ ആരാധകരും രോഹിത്തിന്റെ തീരുമാനത്തെ പുച്ഛിച്ചു. എന്നാൽ നായകന്റെ വിശ്വാസം കാത്ത് സിറാജ് ബാബറിന്റെ കുറ്റിതെറിപ്പിച്ച് അദ്ദേഹത്തെ മടക്കുന്നു.
അപ്പോഴും പാകിസ്താൻ വലിയ അപകടം മണത്തിരുന്നില്ല. പിന്നെ ഒരു ചടങ്ങ് പോലെ എല്ലാം തീരുക ആയിരുന്നു. കുൽദീപും ബുംറയും ഒരുക്കിയ കെണിയെ കൂടുതൽ ശക്തിപ്പെടുത്തി ഹാർദിക്കും ജഡേജയും കൂടി ചേർന്നപ്പോൾ കുരുക്ക് മുറുകി പാകിസ്താന് തകർന്നു. ഇന്ത്യൻ ബാറ്റിംഗിൽ രോഹിതിന്റെ സെഞ്ചുറിക്ക് തുല്യമായ ഇന്നിംഗ്സ് കൂടി ആയതോടെ ഇന്ത്യൻ ജയം പെട്ടെന്ന് തന്നെ വന്നു.