കനത്ത തിരിച്ചടി; സന്ദര്‍ശകവിസ നയത്തില്‍ വന്‍ മാറ്റം, മൂന്ന് മാസത്തെ വിസിറ്റ് വിസ നിര്‍ത്തിയതായി റിപ്പോര്‍ട്ട്

0
224

ദുബൈ: യുഎഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. മൂന്ന് മാസത്തെ വിസിറ്റ് വിസകള്‍ ഇനി ലഭ്യമല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവിനെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് മാസത്തെ എന്‍ട്രി പെര്‍മിറ്റ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ 30 അല്ലെങ്കില്‍ 60 ദിവസത്തെ വിസയിലാകും യുഎഇയില്‍ പ്രവേശിക്കാനാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെര്‍മിറ്റുകള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന പോര്‍ട്ടലില്‍ മൂന്ന് മാസത്തെ വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന് ട്രാവല്‍ ഏജന്റുമാരും അറിയിച്ചു. കൊവിഡ് 19 വ്യാപകമായതോടെ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നിര്‍ത്തലാക്കി പകരം 60 ദിവസത്തെ വിസയാക്കിയിരുന്നു. മേയില്‍ മൂന്ന് മാസത്തെ വിസ ലെഷര്‍ വിസയായി വീണ്ടും ലഭ്യമാക്കുകയായിരുന്നു.

അതേസമയം ദുബൈയില്‍ താമസിക്കുന്നവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കളായ സന്ദര്‍ശകര്‍ക്ക് 90 ദിവസത്തെ വിസ നല്‍കുന്നതായി ആമെറിലെ ഒരു കോള്‍ സന്റര്‍ എക്‌സിക്യൂട്ടീവ് സ്ഥിരീകരിച്ചു. താമസക്കാര്‍ക്ക് അവരുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ മൂന്ന് മാസത്തെ പദ്ധതിയില്‍ കൊണ്ടുവരാം.

LEAVE A REPLY

Please enter your comment!
Please enter your name here