പ്രവാസികൾക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാം

0
107

റിയാദ്: ഡ്രൈവർ തസ്തികയിൽ എത്തുന്ന പ്രവാസികൾക്ക് സ്വന്തം രാജ്യത്തുനിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനം ഒടിക്കാം. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരക്കാർക്ക് സ്വന്തം രാജ്യത്തെ ലൈസൻസുകൾ ഉപയോഗിച്ച് മൂന്നു മാസത്തിൽ കവിയാത്ത കാലം സൗദിയിൽ വാഹനമോടിക്കാൻ സാധിക്കും. ഇതിന് അംഗീകൃത കേന്ദ്രത്തിൽ നിന്ന് വിദേശ ഡ്രൈവിങ് ലൈസൻസ് ട്രാൻസിലേറ്റ് ചെയ്ത് കൂടെ കരുതണം.

കൂടാതെ ഡ്രൈവർ വിസയിൽ എത്തുന്ന വിദേശി ഓടിക്കുന്ന വാഹനത്തിന് അനുസൃതമായ ലൈസൻസ് ആയിരിക്കണം ഉണ്ടാകേണ്ടതെന്നും വ്യവസ്ഥയുണ്ട്. വിദേശത്ത് ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് അതേ വാഹനം മാത്രമേ സൗദിയിലും ഓടിക്കാനാകൂ. ഹെവി ലൈസന്‍സുള്ളയാള്‍ക്ക് ഹെവി വാഹനങ്ങളും ഓടിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here