തണുത്ത ചായ ചൂടാക്കി കഴിക്കാറുണ്ടോ..? ഇക്കാര്യം നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

0
334

ചായ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എല്ലാവരും അവരുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു കപ്പ് ചായയിലാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ദിവസവും രണ്ടോ മൂന്നോ കപ്പ് ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പൊതുവെ ആരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. ദിവസവും ഒരു കപ്പ് ചായ കുടിക്കുന്നത് ഉന്മേഷം പ്രദാനം ചെയ്യും എന്നാണ് പലരും പറയാറുള്ളത്.

ചായയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, ആന്റി – ഓക്സിഡന്റുകള്‍ എന്നിവയുടെ ഇന്‍ഫ്യൂഷന്‍ ഇന്ദ്രിയങ്ങളെ ഉണര്‍ത്തി മൃദുവായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. ചായയിലെ കഫീന്‍, എല്‍ – തിയനൈന്‍ എന്നിവയാണ് ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കുന്നത്. അതേസമയം ചായ എല്ലാവര്‍ക്കും എപ്പോഴും മികച്ച ഫലം നല്‍കിയെന്ന് വരില്ല. വിളര്‍ച്ചയോ ഇരുമ്പിന്റെ കുറവോ ഉള്ളവര്‍ ചായ കുടിക്കുന്നതില്‍ പരിമിതമായ അളവ് പാലിക്കണം.

പലപ്പോഴും ജോലിയുടെ തിരക്കിലോ മറ്റോ ആയിരിക്കുമ്പോള്‍ ഉണ്ടാക്കിയ ചൂടുള്ള ചായ കുടിക്കാന്‍ പലരും മറന്ന് പോകാറുണ്ട്. പലരും ബാക്കിയുള്ള തണുത്ത ചായ ചൂടാക്കി കഴിക്കുന്നവരായിരിക്കും. എന്നാല്‍ ഇത് എത്രത്തോളം ആരോഗ്യകരമാണ് എന്ന സംശയം പലര്‍ക്കുമുണ്ടായിരിക്കും. തണുത്ത ചായ വീണ്ടും ചൂടാക്കി കഴിക്കുന്നത് അത്ര ഗുണകരമല്ല എന്ന് തന്നെയാണ് പറയാനുള്ളത്.

ചായ തണുത്തിട്ട് മിനിറ്റുകള്‍ മാത്രമെ ആയിട്ടുള്ളൂവെങ്കില്‍ അത് വീണ്ടും ചൂടാക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല. എന്നാല്‍ വീണ്ടും ചൂടാക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. പുതുതായി ഉണ്ടാക്കിയ ചായ കുടിക്കുകയാണ് ഏറ്റവും ഉത്തമം. താരം നിങ്ങളുടെ ചായ വീണ്ടും ചൂടാക്കുന്നത് അതിന്റെ സ്വാദും സുഗന്ധവും പോഷകഗുണങ്ങളും കുറയ്ക്കുന്നതിന് കാരണമാകും. നാല് മണിക്കൂറിലധികം നേരം തണുത്ത ചായ ചൂടാക്കുന്നത് ഉചിതമല്ല.

കാരണം അതില്‍ ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയുണ്ട്. ഒന്നോ രണ്ടോ മണിക്കൂര്‍ പുറത്ത് വെച്ചാല്‍ പോലും ബാക്ടീരിയ വരാന്‍ തുടങ്ങും. പാലൊഴിച്ച ചായയാണെങ്കില്‍ തണുത്ത് കഴിഞ്ഞാല്‍ വേഗത്തില്‍ ബാക്ടീരിയ വളരും. ചായയിലെ പഞ്ചസാരയും ബാക്ടീരിയ വേഗത്തില്‍ വളരാന്‍ കാരണമാക്കും.

വേനല്‍ക്കാലത്ത് താപനില പൊതുവെ ഉയര്‍ന്നതായിരിക്കുമ്പോള്‍ അത് കേടാകുന്നത് കൂടുതല്‍ വേഗത്തിലാക്കും. അതേസമയം ചായ ചൂടാക്കിയത് കഴിക്കുന്നത് നിങ്ങളെ വിഷലിപ്തമാക്കാന്‍ പോകുന്നില്ല. എങ്കിലും ഏറ്റവും മോശം സാഹചര്യത്തില്‍ ഇങ്ങനെ ചായ കുടിക്കുന്നത് നിങ്ങളുടെ വയറിനെ അസ്വസ്ഥമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here