ബൈ 2 ഗെറ്റ് 2 ഓഫര്‍: ബിഗ് ടിക്കറ്റ് വാങ്ങാം, 20 മില്യൺ ദിര്‍ഹം നേടാം

0
90

ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടാനുള്ള സാധ്യതകള്‍ നാലിരട്ടിയാക്കാം. ഒക്ടോബര്‍ 28 മുതൽ 31 വരെയുള്ള ബൈ 2 ഗെറ്റ് 2 ഓഫറിൽ പങ്കെടുക്കാം. ബിഗ് ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റ് www.bigticket.ae വഴി രണ്ടു ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ അധികമായി സൗജന്യമായി ലഭിക്കും.

നവംബര്‍ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിര്‍ഹം നേടാൻ അവസരം നൽകുന്ന ഗെയിമാണിത്. അല്ലെങ്കിൽ 250 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണമാണ് പത്ത് പേര്‍ക്ക് സമ്മാനമായി നേടാനാകുക. ഇതേ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് തൊട്ടടുത്ത ദിവസത്തെ ഇലക്ട്രോണിക് ഡ്രോയിൽ 24 കാരറ്റ് സ്വര്‍ണ്ണം സമ്മാനമായി നേടാനും അവസരമുണ്ട്.

ലൈവ് ഡ്രോ നവംബര്‍ മൂന്നിന് വൈകീട്ട് 7.30 മുതൽ ആരംഭിക്കും. പത്ത് പേര്‍ക്ക് 59,000 ദിര്‍ഹം മൂല്യമുള്ള 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയും നേടാം. തേഡ് പാര്‍ട്ടി പേജുകളിൽ നിന്നോ ഗ്രൂപ്പുകളിൽ നിന്നോ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ ടിക്കറ്റ് വ്യാജമല്ലെന്ന് ഉറപ്പിക്കണം.

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ  തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ദിവസത്തെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here