‘എന്റെ കുഞ്ഞിന്റെ പോരാട്ടം അവസാനിച്ചു’; മകന്റെ മരണവാര്‍ത്ത അറിയിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം

0
182

മെല്‍ബണ്‍: തന്റെ നാലു മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചതായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഫവാദ് അഹമദ് അറിയിച്ചു. നിരവധി ആരോ​ഗ്യപ്രശ്നങ്ങളുള്ളതിനാൽ മെൽബണിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് കുഞ്ഞ് മരിച്ച വിവരം ഫവാദം തന്റെ എക്സ് പേജിലൂടെ അറിയിച്ചത്.

എന്റെ കുഞ്ഞ് മാലാഖയെ വീണ്ടും കണ്ടുമുട്ടുന്നത് വരെ… എന്റെ കുഞ്ഞിന്റെ വേദനാജനകമായ പോരാട്ടം അവസാനിച്ചു. അവൻ ഒരു മികച്ച സ്ഥലത്തായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിന്നെ ഞങ്ങൾ ഒരുപാട് മിസ് ചെയ്യും. ഇത്തരം വേദനയിലൂടെ ആരും കടന്നുപോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഫവാദ് എക്സിൽ കുറിച്ചു. കുഞ്ഞിന്റെ രണ്ട് ചിത്രങ്ങളും ഫവാദ് പങ്കുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here