ഭക്ഷണവും വെള്ളവുമില്ലാത്ത പലതും ചത്തുപോയി; പൂച്ചകളെ കൂട്ടത്തോടെ മരുഭൂമിയിൽ തള്ളിയ സംഭവത്തില്‍ അന്വേഷണം

0
169

അബൂദബിയിലെ മരുഭൂമിയിൽ നൂറിലേറെ പൂച്ചകളെയും നായ്ക്കളെയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ അബൂദബി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മനുഷ്യത്വരഹിതമായ നടപടിയാണിതെന്ന് അബൂദബി നഗരസഭ വകുപ്പ് അഭിപ്രായപ്പെട്ടു.

അബൂദബിയിലെ അൽഫല മേഖലയിലാണ് സംഭവം.മൃഗങ്ങളുടെ ക്ഷേമത്തിനും അവകാശത്തിനുമായി പ്രവർത്തിക്കുന്ന അബുദാബിയിലെ ചില കൂട്ടായ്മകൾ ഇവയുടെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടതോടെയാണ് അബൂദബി നഗരസഭ ഗതാഗത വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഭക്ഷണവും വെള്ളവുമില്ലാത്ത അവസ്ഥയിൽ ഇവയിൽ പലതും ചത്തുപോയിരുന്നു. മൃഗങ്ങളെ ഉപേക്ഷിച്ചത് പരിഷ്കൃത സമൂഹത്തിന് ചേരാത്ത പ്രവൃത്തിയാണെന്നും നഗരസഭ വകുപ്പ് ചൂണ്ടിക്കാട്ടി.

അതുകൊണ്ടു തന്നെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷാനടപടി എടുക്കും. പൂച്ചകളെ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം വിലയിരുത്തും. ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിപ്പെടുത്തിയ സന്നദ്ധപ്രവർത്തകരുടെയും മൃഗസ്നേഹികളുടെയും വികാരത്തെ മാനിക്കുന്നുവെന്നും അബൂദബി നഗരസഭ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here