എ.കെ.എം.അഷ്‌റഫ് എം.എൽ.എ. പ്രതിയായ കേസിൽ വിധി നാളെ

0
249

കാസർകോട്: വോട്ടർപട്ടികയിൽ പേരുചേർക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ ചൊവ്വാഴ്ച വിധി പറയും. എ.കെ.എം.അഷ്‌റഫ് എം.എൽ.എ. ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. 2010 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന പേരുചേർക്കൽ അപേക്ഷ പരിശോധനയിൽ ബങ്കര മഞ്ചേശ്വരത്തെ താമസക്കാരൻ മൈസൂരു സ്വദേശിയായ മുനവർ ഇസ്മയിലിന്റെ അപേക്ഷ നിരസിച്ചിരുന്നു. അവിടത്തെ വോട്ട് നീക്കിയതായ രേഖ കൊണ്ടുവന്നാൽ ഇവിടെ പേര് ചേർക്കാമെന്നും അറിയിച്ച് മുനവറിനെ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി തഹസിൽദാർ എ.ദാമോദരൻ മടക്കിയയച്ചിരുന്നു.

ഇതേത്തുടർന്ന് ദാമോദരനെ അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന എ.കെ.എം.അഷ്‌റഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുല്ല കജ, ബഷീർ കനില തുടങ്ങിവരുടെ നേതൃത്വത്തിൽ കസേരയിൽനിന്ന് തള്ളിയിട്ട് മർദിച്ചുവെന്നാണ് കേസ്. കാസർകോട് ജൂഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യാണ് കേസിൽ ചൊവ്വാഴ്ച വിധിപറയുക.

LEAVE A REPLY

Please enter your comment!
Please enter your name here