മഞ്ചേശ്വരം മണ്ഡലത്തിലെ 8 റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതിയായി – എ.കെ.എം അഷ്റഫ് എം.എൽ.എ

0
202

ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 8 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി എ കെ എം അഷ്റഫ് എം എൽ എ അറിയിച്ചു.

ദീനാർ – ഗുത്തു റോഡ് 10 ലക്ഷം (മംഗൽപാടി ഗ്രാമ പഞ്ചായത്ത്), ദൈഗോളി – ബോർക്കള മിയ്യാപദവ് റോഡ് 10 ലക്ഷം ( മീഞ്ച ഗ്രാമ പഞ്ചായത്ത്), ദുർഗിപ്പള്ള – കനില റോഡ് 10 ലക്ഷം (മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്), ചെമ്മങ്കോട് റോഡ് 10 ലക്ഷം (കുമ്പള ഗ്രാമ പഞ്ചായത്ത്), കടമജൽ – മലർ ടെമ്പിൾ റോഡ് 10 ലക്ഷം (വെർക്കാടി ഗ്രാമ പഞ്ചായത്ത്), ധർമ്മത്തടുക്ക – ചള്ളങ്കയം റോഡ് 10 ലക്ഷം ( പുത്തിഗെ ഗ്രാമ പഞ്ചായത്ത്), കയർക്കട്ടെ നൂത്തില റോഡ് 10 ലക്ഷം (പൈവളിഗെ ഗ്രാമ പഞ്ചായത്ത്), ഉക്കിനടുക്ക കുദുവ റോഡ് 10 ലക്ഷം (എൻമകജെ ഗ്രാമ പഞ്ചായത്ത്) എന്നീ റോഡുകൾക്കാണ് 10 ലക്ഷം വീതം അനുവദിച്ചത്.

ടെണ്ടർ നടപടികൾ ഉടൻ പൂർത്തീകരിച്ച് പ്രവൃത്തി തുടങ്ങുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ധേശം നൽകിയതായി എം എൽ എ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here