കുട്ടികള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്; ഈടാക്കുന്നത് വന്‍തുക

0
133

ദുബൈ: രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 5,000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 10,000 രൂപയാക്കിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്.

കുട്ടികളുടെ വിമാന ടിക്കറ്റിന് പുറമെയാണ് സര്‍വീസ് ചാര്‍ജെന്ന പേരില്‍ വീണ്ടും വന്‍തുക ഈടാക്കുന്നത്. 2018 മുതലാണ് ദുബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സര്‍വീസ് ചാര്‍ജ് നടപ്പിലാക്കി തുടങ്ങിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് യുഎഇയില്‍ അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് രക്ഷിതാക്കള്‍ അനുഗമിക്കേണ്ട വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അഞ്ചിനും 16നും ഇടയില്‍ പ്രായമുള്ളവരെയാണ്.

എന്നാല്‍ രണ്ട് മാസം മുമ്പ് തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് പരിഷ്‌കരിച്ചതായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോള്‍ സെന്റര്‍ ഏജന്റ് പറയുന്നത്.
അവധി ലഭിക്കാത്തതിനാല്‍ രക്ഷിതാക്കള്‍ കുട്ടികളെ തനിച്ച് നാട്ടിലേക്ക് അയയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ യുഎഇയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാണ് പുതിയ തീരുമാനം.

 

LEAVE A REPLY

Please enter your comment!
Please enter your name here