ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമിഫൈനലില്‍ പാകിസ്താനെതിരെ അഫ്ഗാനിസ്താനു ജയം

0
129

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമിഫൈനലില്‍ പാകിസ്താനെതിരെ അഫ്ഗാനിസ്താനു ജയം. 4 വിക്കറ്റിനാണ് അഫ്ഗാനിസ്താന്‍ പാകിസ്താനെ വീഴ്ത്തിയത്. ഇതോടെ അഫ്ഗാനിസ്താന്‍ ഒരു മെഡല്‍ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 115 റണ്‍സില്‍ ഒതുക്കിയ അഫ്ഗാന്‍ 4 വിക്കറ്റും 13 പന്തും ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഫൈനലില്‍ ഇന്ത്യയാണ് അഫ്ഗാന്റെ എതിരാളികള്‍.

മറുപടി ബാറ്റിംഗില്‍ ഇടക്കിടെ വിക്കറ്റ് നഷ്ടമായെങ്കിലും നൂര്‍ അലി സദ്രാന്റെയും ക്യാപ്റ്റന്‍ ഗുല്‍ബദിന്‍ നെയ്ബിന്റെയും ഇന്നിംഗ്‌സുകള്‍ അഫ്ഗാനിസ്താന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. പാകിസ്താനുവേണ്ടി അറഫാത്ത് മിന്‍ഹാസും ഉസ്മാന്‍ ഖാദിറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ കൃത്യതയാര്‍ന്ന ബൗളിംഗിലൂടെ പിടിച്ചുകെട്ടാന്‍ അഫ്ഗാനിസ്താനു സാധിച്ചു. മിര്‍സ ബൈഗിനെ (4) നേരിട്ടുള്ള ത്രോയിലൂടെ ഷഹീദുള്ള റണ്ണൗട്ടാക്കിയതോടെയാണ് അഫ്ഗാന്‍ വിക്കറ്റ് വേട്ട ആരംഭിച്ചത്. 19 പന്തില്‍ 24 റണ്‍സ് നേടിയ ഓപ്പണര്‍ ഒമൈര്‍ യൂസുഫ് ടോപ്പ് സ്‌കോററായപ്പോള്‍ അഫ്ഗാന്റെ ബൗളര്‍മാരെല്ലാം തിളങ്ങി. ഫരീദ് അഹ്‌മദ് മൂന്നോവറില്‍ വെരും 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും ഖൈസ് അഹ്‌മദ്, സാഹിര്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here