മംഗളൂരു രാജ്യാന്തര വിമാനത്താവളം ഒക്ടോബർ 31 മുതൽ പൂർണമായി അദാനി ഗ്രൂപ്പിന്

0
170

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളം ഈ മാസം 31 മുതൽ പൂർണമായി അദാനി ഗ്രൂപ്പിന് സ്വന്തം.രാജ്യത്തെ മറ്റു അഞ്ച് വിമാനത്താവളങ്ങൾക്കൊപ്പം അദാനി മംഗളൂരു സ്ഥാപനവും ഏറ്റെടുത്തപ്പോൾ വിമാനത്താവള അതോറിറ്റിയുമായുണ്ടാക്കിയ കരാർ കാലാവധി ഈ മാസം 30ന് അവസാനിക്കും.

അദാനി ഗ്രൂപ്പ് 2020 ഒക്ടോബർ 30നാണ് ഏറ്റെടുത്ത്.കരാർ പ്രകാരം അതോറിറ്റിക്കും അദാനിക്കും ജീവനക്കാരുടെ നിയമനം ഉൾപ്പെടെ തുല്യ പങ്കാളിത്തം എന്നതായിരുന്നു ക്രമം.സാമ്പത്തികം, മാനവവിഭവശേഷി, ഭരണകാര്യം, വാണിജ്യം,വിമാന സർവീസ് തുടങ്ങി എല്ലാം ഇനി അദാനിയുടെ അധീനതയിലാവും.

LEAVE A REPLY

Please enter your comment!
Please enter your name here