നടി ഗായത്രിയുടെ കാർ ഇറ്റലിയിൽ അപകടത്തിൽ പെട്ടു; ഫെരാരിക്ക് തീപിടിച്ച് 2 മരണം; മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍

0
269

ഷാരൂഖ് ഖാൻ നായകനായ ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയും മോഡലുമായ ​ഗായത്രി ജോഷിയുടെ കാർ മറ്റൊരു കാറിനെ ഇടിച്ചുതെറിപ്പിച്ചു. കാറിലുണ്ടായിരുന്ന ദമ്പതികൾക്ക് ​ദാരുണാന്ത്യം. ഇറ്റലിയിലെ ട്യൂലദ- ഒൽബിയ റൂട്ടിൽ സർഡിനയിൽ വച്ച് ചൊവ്വാഴ്ചയായിരുന്നു അപകടം. ഭർത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം നടി സഞ്ചരിച്ച ലംബോർ​ഗിനിയാണ് അമിതവേ​ഗത്തിലെത്തി മറ്റൊരു കാറിലിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഈ കാർ മുന്നിലുണ്ടായിരുന്ന വാനുമായി കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തിൽ സ്വിറ്റ്സർലൻഡ് സ്വദേശികളായ മെലിസ ക്രൗത്‌ലി (63), ഭർത്താവ് മാർകസ് ക്രൗത്‌ലി (67) എന്നിവരാണ് മരിച്ചത്. നടിയുടെ കാറിടിച്ച് ദമ്പതികളുടെ ഫെരാരി കാർ മുന്നിലുണ്ടായിരുന്ന കാമ്പെർ വാനിലിടിക്കുകയും വാൻ മറിയുകയും ചെയ്യുകയായിരുന്നു. ഇടിയുടെ ആ​ഘാതത്തിൽ ദമ്പതികളുടെ കാർ റോഡരികിലേക്ക് തെറിച്ചുപോയി.

​അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ദമ്പതികൾ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗായത്രിയും ഭർത്താവും അവധി ആഘോഷിക്കാൻ സർഡിനയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. സാർഡിനിയയിലെ ഒരു ഗ്രാമീണ റോഡിൽ എത്തിയപ്പോഴായിരുന്നു ഇവരുടെ കാർ മുന്നിലുണ്ടായിരുന്ന കാറിനെ ഇടിച്ചിട്ടത്. ഫെരാരിക്ക് തീപിടിച്ചാണ് യാത്രക്കാരായ ദമ്പതികൾ മരിച്ചത്.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനിച്ച ഗായത്രി ജോഷി വീഡിയോ ജോക്കിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2000ൽ ഫെമിന മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീടം നേടിയതിന് ശേഷം മിസ് ഇന്റർനാഷണൽ മത്സരത്തിൽ അവർ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2004ൽ അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത ‘സ്വദേശ്’ എന്ന സിനിമയിൽ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചു,

2005ൽ വ്യവസായിയായ വികാസ് ഒബ്‌റോയിയുമായി വിവാഹിതയായി. പരസ്യ മോഡലായും ​ഗായത്രി പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ ഹൻസ് രാജ് ഹൻസിന്റെ ‘ജഞ്ജരിയ’, ജഗ്ജിത് സിങ്ങിന്റെ ‘കഗാസ് കി കഷ്ടി’ എന്നിവയുൾപ്പെടെ നിരവധി സംഗീത വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here