മോഷ്ടിച്ച നോട്ടുകള്‍ കട്ടിലില്‍ വാരിനിരത്തി വീഡിയോയെടുത്ത് മോഷ്ടാക്കള്‍; ഇന്‍സ്റ്റഗ്രാമില്‍ വൈറലായി വീഡിയോ, ഒടുവില്‍ സംഭവിച്ചത്

0
169

മോഷ്ടിച്ച നോട്ടുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് റീലുണ്ടാക്കി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച മോഷ്ടാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. തരുണ്‍ ശര്‍മ എന്ന ജ്യോത്സ്യന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ പിടികിട്ടിയിരുന്നില്ല.

പൊലീസ് മോഷ്ടാക്കളെ അന്വേഷിക്കുന്ന സമയത്ത് തന്നെയാണ് ജ്യോത്സ്യന്റെ വീട്ടില്‍ മോഷണം നടത്തിയ മോഷ്ടക്കള്‍ ഇന്‍സ്റ്റഗ്രാം റീല്‍ ഉണ്ടാക്കി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മോഷ്ടിച്ച നോട്ടുകള്‍ താമിസിക്കുന്ന ഹോട്ടല്‍മുറിയിലെ കിടക്കയില്‍ വാരിനിരത്തി വീഡിയോ ചിത്രീകരിക്കുകയായിരുന്നു.

വീഡിയോ വലിയതോതില്‍ വൈറലായതോടയാണ് വീഡിയോ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഡിജിറ്റല്‍ ട്രാക്കിങ്ങിലൂടെ പൊലീസ് മോഷ്ടാക്കളെ കണ്ടെത്തുകയായിരുന്നു. കാമറ പിടിച്ചിരുന്ന ആളുടെ കയ്യിലും അഞ്ഞൂറു രൂപ നോട്ടുകള്‍ ഉണ്ടായിരുന്നു. ഇവരുടെ പക്കല്‍ നിന്നും രണ്ട് ലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here