പാമ്പും പല്ലികളും തമ്മിൽ‌ പൊരിഞ്ഞ പോരാട്ടം, ആര് ജയിക്കും? വീഡിയോ കാണാം

0
320

ഉരഗങ്ങൾ നല്ല വേട്ടക്കാരാണ്. അവർ തങ്ങളുടെ ഇരകൾക്ക് വേണ്ടി കൗശലപൂർവ്വം പതിയിരിക്കുകയും സമയമാകുമ്പോൾ അവയെ പിടികൂടുകയും ചെയ്യാറുണ്ട്. വിവിധ ജീവിവർഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ പല വീഡിയോകളും നാം സോഷ്യൽ‌ മീഡിയയിൽ കണ്ടിട്ടുണ്ടാകും. ചിലതെല്ലാം നമ്മെ വല്ലാതെ പേടിപ്പിക്കുന്നതാവും. ചിലത് നമ്മിൽ കൗതുകം ജനിപ്പിക്കുന്നതും. ഏതായാലും ഇപ്പോൾ വൈറലാവുന്നത് ഒരു പാമ്പും രണ്ട് പല്ലികളും തമ്മിലുള്ള ജീവൻമരണ പോരാട്ടമാണ്.

Nature is Amazing എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു പാമ്പ് ഒരു പല്ലിയെ വരിഞ്ഞു മുറുക്കിയിരിക്കുന്നതാണ്. എങ്ങനെയും അതിനെ പോകാൻ അനുവദിക്കാത്ത വിധം പാമ്പ് അതിനെ ചുറ്റിപ്പിടിച്ചിട്ടുണ്ട്. അതേ സമയം തന്നെ മറ്റൊരു പല്ലി തനിക്ക് കഴിയും വിധം പാമ്പിന്റെ പിടിയിൽ നിന്നും ആ പല്ലിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. പാമ്പ് ഒരേ സമയം തന്നെ താൻ വരിഞ്ഞുമുറുക്കിയിരിക്കുന്ന പല്ലി പിടിവിട്ടു പോകാതിരിക്കാനും മറ്റേ പല്ലിയെ അക്രമിച്ച് അവിടെ നിന്നും തുരത്താനും ശ്രമിക്കുകയാണ്.

എന്നാൽ, പല്ലിയെ രക്ഷിക്കാനെത്തിയ മറ്റേ പല്ലി ഒരുതരത്തിലും അവിടെ നിന്നും പേടിച്ചു പിന്മാറാൻ ഒരുക്കമായിരുന്നില്ല. വീണ്ടും വീണ്ടും അത് പാമ്പിന് നേരെ നീങ്ങുകയും അവിടെ നിന്നും എങ്ങനെയെങ്കിലും തന്റെ സഹജീവിയെ രക്ഷിക്കാനും ശ്രമിക്കുകയാണ്. ഒടുവിൽ സംഭവിക്കുന്നത് പാമ്പും ഒരു പല്ലിയും കൂടി താഴേക്ക് വീഴുന്നതാണ്.

എന്തായാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here