ക്രിക്കറ്റിലെ കുടുംബകഥ: അച്ഛന്റെ പാത പിന്തുടർന്ന് മക്കളും; 2023 ഏകദിന ലോകകപ്പിലെ ചരിത്രമുഹൂർത്തങ്ങൾ

0
171

അച്ഛന്മാരുടെയും മക്കളുടെയും ലോകകപ്പ്… ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മാമാങ്കം സാക്ഷിയാകുന്നത് ചരിത്രപരമായ ചില മുഹൂർത്തങ്ങൾക്ക് കൂടിയാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അച്ഛന്റെ പാത പിന്തുടർന്ന് ക്രിക്കറ്റിലെത്തുകയും അവർക്ക് സാധിക്കാതെ പോയ നേട്ടങ്ങൾ പലതും കൈയെത്തിപ്പിടിക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്ന മക്കളുടെ കഥയും ഇത്തവണത്തെ ലോകകപ്പിന് പറയാനുണ്ട്.

ടോം ലാഥം-റോഡ് ലാഥം

ന്യൂസീലൻഡിനെ കെയ്ൻ വില്യംസണിന്റെ അഭാവത്തിൽ നയിക്കുന്ന ടോം ലാഥമിന്റെ അച്ഛൻ റോഡ് ലാഥം 1992 ലോകകപ്പിൽ ന്യൂസീലൻഡ് ടീമിലുണ്ടായിരുന്നു. ഈ ലോകകപ്പിൽ ന്യൂസിലൻഡ് സെമിഫൈനൽ വരെയെത്തുകയും റോഡ് 136 റൺസ് ന ടേുകയും ചെയ്തു. എന്നാൽ 2019 ലോകകപ്പിൽ ന്യൂസീലൻഡിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ടോം ലാഥമാണ്.

സാം കറൻ-കെവിൻ കറൻ

ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടറായ സാം കറന്റെ അച്ഛനും സഹോദരനും മുമ്പ് ലോകകപ്പിൽ അരങ്ങേരിയിട്ടുണ്ട്. 1983, 1987 ടൂർണമെന്റുകളിലാണ് സാമിന്റെ അച്ഛൻ കെവിൻ ലോകകപ്പ് കളിച്ചത്. സഹോദരൻ ടോം കറൻ ലോകകപ്പ് വിജയിച്ച 2019 ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നു. പക്ഷേ, ഒരു മത്സരംപോലും കളിച്ചില്ല.

മിച്ചൽ മാർഷ്-ജെഫ് മാർഷ്

മിച്ചൽ മാർഷിന്റെ അച്ഛനും സഹോദരനും ലോകകപ്പിന്റെ ഭാഗമായിട്ടുണ്ട്. 1987-ലെ ചാമ്പ്യന്മാരായ ടീമിലും 1992-ലെ ലോകകപ്പ് ടീമിലും അച്ഛൻ ജെഫ് മാർഷ് കളിച്ചിരുന്നു. സഹോദരൻ ഷോൺ മാർഷ് 2019-ലാണ് ലോകകപ്പ് കളിച്ചത്. ഈ ലോകകപ്പിൽ മാർഷ് ഇന്ത്യക്കെതിരെ ഓപ്പണറുടെ റോളിലാണ് കളിച്ചത്.

ബാസ് ഡേ ലീഡ- ടിം ഡി ലീഡ്

ലോകകപ്പിലെ അപൂർവ റെക്കോഡ് സ്വന്തമാക്കിയ അച്ഛനും മകനുമാണ് ടിം ഡി ലീഡും ബാസ് ഡേ ലീഡും. ലോകകപ്പിൽ ഒരു മത്സരത്തിൽ നാലുവിക്കറ്റെടുത്ത അച്ഛനും മകനുമെന്ന റെക്കോഡാണ് ഇവർക്കുളളത്. 2003ലെ ലോകകപ്പിൽ അച്ഛൻ ടിംമും ഈ ലോകകപ്പിൽ പാകിസ്താനെതിരേ ബാസ് ഡേയും നാലുവിക്കറ്റ് നേട്ടം കൈവരിച്ചു. 1996, 2003, 2007 ലോകകപ്പുകളിൽ ടിം ഹോളണ്ടിനായി കളിച്ചു. 23-കാരനായ ബാസിന്റെ ആദ്യ ലോകകപ്പാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here