വിവാഹം നടക്കാത്തതിലുള്ള വിഷമം; സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം

0
171

ഇടുക്കി: അടിമാലി സെന്റർ ജംഗ്ഷനിൽ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമം. ഇടുക്കി അടിമാലി ടൗണിലാണ് സംഭവം. അടിമാലി അമ്പലപ്പടിയിൽ വാടകയ്‌ക്ക് തമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി തെക്കേകൈതക്കൽ ജിനീഷാണ് (39) ആത്മഹത്യ ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയ്‌ക്കാണ് സംഭവം. ‌

ജിനീഷ് കൈയിൽ കരുതിയിരുന്ന പെട്രോളുമായി അടിമാലി സെൻട്രൽ ജംഗ്ഷനിലുള്ള ഹൈമാക്സ് ലൈറ്റിന് താഴെ എത്തുകയും സ്വയം ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നു. ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മാതാവും ഒരു സഹോദരനും മാത്രമാണ് ജിനീഷിന് ഉള്ളത്. സഹോദരങ്ങൾ ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. വിവാഹം നടക്കാത്തതിലുള്ള വിഷമം ഇയാൾ പല തവണയായി സുഹൃത്തുക്കളോട് പങ്കുവച്ചിട്ടുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അടിമാലിയിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്.

LEAVE A REPLY

Please enter your comment!
Please enter your name here