ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. സംഘടനയെ നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം ശരിവച്ച യുഎപിഎ ട്രിബ്യൂണൽ വിധി ചോദ്യം ചെയ്താണ് പോപുലർ ഫ്രണ്ട് പരമോന്നത കോടതിയെ സമീപിച്ചത്.
2022 സെപ്തംബറിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപുലർ ഫ്രണ്ടിനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്. റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ അടക്കം ഏഴ് കീഴ്ഘടകങ്ങളെയും മന്ത്രാലയം നിരോധിച്ചിരുന്നു.
ഹർജിയിൽ സുപ്രിം കോടതി ഇന്ന് വാദം കേട്ടേക്കും. ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ ബഞ്ചാകെ മുമ്പാകെ ഹർജി ലിസ്റ്റ് ചെയ്തിട്ടുണ്ട്.