40 തവണ അയാളെ വെടിവയ്ക്കണം, ആറ് മാസത്തിന് ശേഷം തിരിച്ചു വരും; അധ്യാപകനെ വെടിവെച്ച ശേഷം കൊലവിളി നടത്തി വിദ്യാര്‍ഥികള്‍; വീഡിയോ

0
200

അധ്യാപകനെ വെടിവെച്ച ശേഷം സോഷ്യല്‍മീഡിയയിലൂടെ കൊലവിളി നടത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുപിയിലെ ആഗ്രയിലാണ് സംഭവം.

കാലില്‍ വെടിയേറ്റ സുമിത് എന്ന അധ്യാപകന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപകനെ വെടിവെച്ച ശേഷം സ്വയം ഗുണ്ടകളാണെന്ന് വിശേഷിപ്പിച്ച് വിദ്യാര്‍ഥികള്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

‘ആറ് മാസത്തിന് ശേഷം തിരിച്ചു വരും, 40 തവണയാണ് എനിക്ക് അയാളെ വെടിവെക്കേണ്ടത്. 39 എണ്ണം ഇനി ബാക്കിയാണ്’- എന്നാണ് വിദ്യാര്‍ഥികള്‍ വീഡിയോയില്‍ ഭീഷണി മുഴക്കുന്നത്. മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി പ്രമുഖര്‍ വിദ്യാര്‍ഥികളുടെ കൊലവിളി വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

‘ഗുണ്ടാ സംഘങ്ങളെയും കുറ്റവാളികളെയും മഹത്വവല്‍ക്കരിക്കുന്ന ബോളിവുഡ് സിനിമകള്‍ക്ക് നന്ദി’ എന്ന കുറിപ്പോടെയാണ് മാധ്യമ പ്രവര്‍ത്തകയായ സ്വാതി ഗൊയാല്‍ ശര്‍മ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here