ദിവസ വേതനക്കാരനായ യുവാവിന് പെട്ടെന്നൊരു ദിവസം ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് വന്നു. തന്‍റെ ബാങ്ക് അക്കൗണ്ടില്‍ 2,21,30,00,007 രൂപയുണ്ടെന്നും (221 കോടി) 4.5 ലക്ഷം രൂപ ടിഡിഎസായി പിടിച്ചെന്നുമാണ് നോട്ടീസില്‍ ഉണ്ടായിരുന്നത്. തന്‍റെ ബാങ്ക് അക്കൌണ്ടില്‍ ഇത്രയും കോടിയുണ്ടെന്ന് അറിഞ്ഞ് യുവാവിന്‍റെ കണ്ണുതള്ളിപ്പോയി!
ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ തൊഴിലാളിയായ ശിവപ്രസാദ് നിഷാദാണ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ‘കോടിപതി’യായ ആ യുവാവ്. അക്കൌണ്ടില്‍ ഇത്രയും പണമുണ്ടെന്ന് അറിഞ്ഞപ്പോള്‍ യുവാവിന് സന്തോഷമല്ല ആശങ്കയാണ് തോന്നിയത്. താനറിയാതെ ഇത്രയും തുക എങ്ങനെ അക്കൌണ്ടില്‍ വന്നുവെന്ന് ഒരുപിടിയും കിട്ടിയില്ല. ഉടന്‍ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
സുഹൃത്തിന് 2000 അയച്ചുകൊടുത്തു, ബാലന്‍സ് നോക്കിയപ്പോള്‍ അക്കൗണ്ടില്‍ ഒന്നും രണ്ടുമല്ല 753 കോടി!
ബാങ്ക് അക്കൗണ്ടിന്റെയും ഇടപാടുകളുടെയും വിശദാംശങ്ങളുമായി ഇന്‍കം ടാക്സ് ഓഫീസിൽ ഹാജരാകാൻ യുവാവിനോട് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ല്‍ തന്‍റെ പാൻ കാർഡ് നഷ്‌ടപ്പെട്ടിരുന്നുവെന്ന് യുവാവ് പറഞ്ഞു. ആരെങ്കിലും പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് അക്കൌണ്ട് എടുത്ത് പണം നിക്ഷേപിച്ചതാവാം എന്നാണ് യുവാവിന്‍റെ നിഗമനം. സംഭവത്തെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ദിപേന്ദ്ര നാഥ് ചൗധരി പറഞ്ഞു.