പ്രവാസികൾക്ക് തിരിച്ചടിയായി സ്വദേശിവത്കരണം ശക്തമാകുന്നു; സ്വദേശി തൊഴിലാളികളുശട എണ്ണത്തിൽ വൻ വർധനവ്

0
205

റിയാദ്: തൊഴിൽ രംഗത്തെ മാനവവിഭവ ശേഷി മന്ത്രാലയത്തിെൻറ സ്വദേശിവത്കരണ പദ്ധതി വലിയ വിജയമായി മാറുന്നതായി റിപ്പോർട്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പാദത്തിൽ തൊഴിൽ ചെയ്യുന്ന സ്വദേശി പൗരന്മാരുടെ എണ്ണം കുതിച്ചുയർന്നതായി നാഷനൽ ലേബർ ഒബ്സർവേറ്ററി (എൻ.എൽ.ഒ) വ്യക്തമാക്കി.

സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശിപൗരന്മാരുടെ എണ്ണം 22 ലക്ഷമായി ഉയർന്നു. 2022 ലെ ഇതേ കാലയളവിലെ കണക്കുമായി തട്ടിച്ചുനോക്കുേമ്പാൾ സൗദി ജീവനക്കാരുടെ എണ്ണത്തിലെ മൊത്തം വളർച്ച ഏകദേശം 2,10,000 ആയി. ഈ വർഷം രണ്ടാം പാദം വരെ ഓരോ മൂന്നുമാസം കൂടുേമ്പാഴും ശരാശരി വളർച്ച ഏകദേശം 42,000 ജീവനക്കാരാണ്. രണ്ടാം പാദത്തിലെ സ്വദേശിവത്കരണ റിപ്പോർട്ട് പ്രകാരം സ്വദേശികളായ സ്ത്രീപുരുഷ ജീവനക്കാരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. ഈ വർഷം രണ്ടാമത്തെ മൂന്നുമാസ കാലയളവിെൻറ അവസാനത്തിൽ സ്വകാര്യ മേഖലയിലെ ഒമ്പത് ലക്ഷം സ്ത്രീ ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പുരുഷ ജീവനക്കാരുടെ എണ്ണം 13 ലക്ഷമായി. മൊത്തം സ്വദേശിവത്കരണ നിരക്ക് 22.3 ശതമാനത്തിലെത്തി.

2023-െൻറ രണ്ടാം പാദത്തിൽ കിഴക്കൻ മേഖലയിലാണ് ഏറ്റവും ഉയർന്ന സ്വദേശിവത്കരണം രേഖപ്പെടുത്തിയത് (27 ശതമാനം). മക്കയിൽ 24 ശതമാനവും റിയാദിലും മദീനയിലും 21 ശതമാനവുമാണ് സ്വദേശിവത്കരണ തോത്. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് മേഖലയിലാണ് പുരുഷ ജോലിക്കാരുടെ എണ്ണം ഏറ്റവും ഉയർന്നത് (നിരക്ക് 60 ശതമാനം). വിദ്യാഭ്യാസ മേഖലയിൽ സ്ത്രീകളും. അവരുടെ നിരക്ക് 53 ശതമാനമെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here