‘നീയാണ് എനിക്കുള്ളത്; നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു’; പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷിയാസ് കരീം

0
220

സിനിമ ടെലിവിഷന്‍ താരവും, ഫാഷന്‍ മോഡലുമായ ഷിയാസ് കരീം പീഡനക്കേസിൽ കസ്റ്റഡിയിലായതും പിന്നീട് ജാമ്യത്തിലിറങ്ങിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചെന്നൈ എയർപോർട്ടിൽ നിന്നാണ് ഷിയാസ് കരിമിനെ കസ്റ്റഡിയിൽ എടുത്തത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ യുവതി പരാതി നല്‍കിയത്. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് താരത്തിനെതിരെ ഉയർന്ന ആരോപണം.

സോഷ്യല്‍മീഡിയയില്‍ സജീവമായ ഷിയാസ് ജാമ്യം കിട്ടിയതിനു ശേഷം നിരപരാധിയാണെന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ താരം പങ്കുവച്ച വീഡിയോ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഇപ്പോഴിതാ ഇതിനു ശേഷം താരം പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പ്രിയതമ റെഹാനക്കൊപ്പമുള്ള സെൽഫിയാണ് മനോഹരമായ ഒരു കുറിപ്പോടെ ഷിയാസ് പങ്കുവെച്ചത്.

നീയാണ് എനിക്കുള്ളത്… എന്റെ പെണ്ണേ… നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്നാണ് ഷിയാസ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്. ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപേർ കമന്റുകളുമായി എത്തി.

എന്തൊക്കെയായാലും പുള്ളിക്കാരി കട്ടക്ക് കൂടെയുണ്ടല്ലോ…, നിങ്ങൾ പൊളിക്ക്, ഒന്നിനെ കുറിച്ചും വിഷമിക്കേണ്ട… ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങൾ സൂപ്പറാണ് ഷിയാസ്…. നിങ്ങടെ റെഹന അതിലും സൂപ്പർ എന്നെല്ലാമാണ് ആരാധകർ കമന്റായി കുറിച്ചത്.

https://www.instagram.com/p/CyI6beHv7W8/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

LEAVE A REPLY

Please enter your comment!
Please enter your name here