ജാമിഅ:അൻവാർ 36-ാം വാർഷികവും സനദ് ദാന സമ്മേളനവും ഒക്ടോബർ 11 മുതൽ 15 വരെ

0
165

കുമ്പള: അബ്ദുൽ നാസിർ മഅദനി നേതൃത്വം നൽകുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ മത ഭൗതിക സമന്വയ സ്ഥാപനമായ കൊല്ലം ജാമിഅ:അൻവാർ അൻവാറുശ്ശേരി 36-ാം വാർഷികവും സനദ് ദാന മഹാസമ്മേളനവും ഒക്ടോബർ 11 മുതൽ15 വരെ അൻവാർശേരിയിൽ നടക്കുമെന്ന് ജില്ലാ പ്രചരണ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതിൻ്റെ ഭാഗമായി നടക്കുന്ന മതവിജ്ഞാന സദസുകളിൽ പ്രമുഖർ പ്രഭാഷണം നടത്തും. മനുഷ്യാവകാശ സമ്മേളനത്തിൽ എം.പിമാർ മന്ത്രിമാർ, എം.എൽ.എമാർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മത നേതാക്കൾ പങ്കെടുക്കും.

സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, കെ.പി അബൂബക്കർ ഹസ്റത്, ഡോ. അബ്ദുൽ ഹഖീം അസ്ഹരി, നജീബ് മൗലവി മമ്പാട്, വടശേരിഹസൻ മുസ് ലിയാർ, നൗഷാദ് ബാഖവി, അഹ്മദ് കബീർ ബാഖവി കാഞ്ഞാർ, കുമ്മനം നിസാമുദ്ദീൻ അസ്ഹരി, സിറാജുദ്ദീൻ ഖാസിമി, നവാസ് മന്നാനി, സിംസാറുൽ ഹഖ് ഹുദവി, ഫാറൂഖ് നഈമി തുടങ്ങിയവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ജുനൈദ് അംജദി,അബ്ദുൽ ഹമീദ് ബദിയഡുക്ക, എസ്.എം ബഷീർ അഹമ്മദ് റസ് വി, ഹാഫിസ് അബ്ദുൽ റൗഫ് നജ്മി തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here