മംഗലൂളൂ തൊക്കോട്ട് വാഹനങ്ങളുടെ കൂട്ടിയിടി.അപകടത്തിൽപ്പെട്ടത് കേരളത്തിൽ നിന്നുള്ള ബസ്സടക്കം നിരവധി വാഹനങ്ങൾ; 5 പേർക്ക് പരിക്ക്

0
130

മംഗളൂരു: തൊക്കോട്ട് ദേശീയ പാത 66ൽ വാഹനങ്ങളുടെ കൂട്ടയിടിയിൽ നിരവധി പേർക്ക്.ശനിയാഴ്ച വൈകുന്നേരമാണ് തൊക്കോട്ട് ജംഗ്ഷനു സമീപം അപകടമുണ്ടായത്.മംഗളൂരുവിലേക്ക് പോകുകയായിരുന്ന മാരുതി സിയസ് കാർ പെട്ടെന്ന് ബ്രേക്കിട്ടതോടെ തൊട്ട് പിന്നിലുണ്ടായിരുന്ന ട്രക്ക് ഈ കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഇതിന് പിന്നിൽ സഞ്ചരിച്ചിരുന്ന മാരുതി വാഗൺ ആർ കാർ വേഗതകുറച്ചു.വാഗൺ ആർ കാറിന് പിന്നിൽ വന്നിരുന്ന കേരളാ ആർ.ടി.സി ബസ്സ് അതേ സമയം തന്നെ ഈ കാറിനെ ഇടിച്ചിടുകയായിരുന്നു. ബസ്സിടിച്ച കാർ നിശേഷം തകർന്നു. കാർ യാത്രികർ പരിക്കുകളോടെ രക്ഷപ്പെട്ടു.5 പേർക്കാണ് അപകടത്തിൽ പരിക്ക് പറ്റിയത്. മംഗളൂരു സൗത്ത് പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.മഴ പെയ്ത് കുതിർന്ന് കിടക്കുന്ന റോഡിൽ വാഹനങ്ങൾക്ക് ബ്രേക്ക് കൃത്യമായി കിട്ടാത്തതാണ് കൂട്ടയിടി ഉണ്ടാവാൻ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here