കടലില്‍ മുക്കിയ കപ്പലില്‍ നിന്ന് തീരത്തടിഞ്ഞ് ലഹരി; ആന്‍ഡമാനില്‍ നശിപ്പിച്ചത് 100 കോടിയുടെ മയക്കുമരുന്ന്!

0
194

കവരത്തി: ആൻഡമാൻ ദ്വീപിൽ വൻ രാസ ലഹരി വേട്ട. കസ്റ്റംസ് പ്രിവന്റിവ് എക്സൈസ് സംയുക്ത പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ലഹരി മാഫിയ സംഘം മുക്കിയ കപ്പലിലെ  മയക്കുമരുന്നാണ് വ്യാപകമായി തീരത്ത് എത്തിയത്. ജാപ്പനീസ് ബങ്കറിൽ ഒളിപ്പിച്ച 50 കിലോ മെത്താംഫെറ്റാമിൻ സംയുക്ത സംഘം നശിപ്പിച്ചു. പ്രദേശവാസികൾ സൂക്ഷിച്ച് രണ്ടര കിലോ മയക്കുമരുന്ന്  ഭരണകൂടത്തിന് തിരികെ നൽകി. കേരളത്തിലേക്കാണ് ദ്വീപിൽ നിന്ന് മയക്കുമരുന്ന് ഒഴുകുന്നതെന്ന് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. 100 കോടിയുടെ മയക്കുമരുന്നാണ് ബങ്കറിൽ കണ്ടെത്തി നശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here