എം.ഡി.എം.എ വിൽപ്പന; മംഗളൂരുവിൽ 2 മലയാളി യുവാക്കൾ അറസ്റ്റിൽ

0
263

മംഗളൂരു:പൊതു സ്ഥലത്ത് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ വിൽക്കാൻ ശ്രമിച്ച രണ്ട് മലയാളി യുവാക്കളെ മംഗളൂരു പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ വടക്കാഞ്ചേരി സ്വദേശി ഷെയ്ഖ് തൻസീർ (20), കോഴിക്കോട് കടമേരി സ്വദേശി സായികൃഷ്ണ (19) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് ഇവർ പിടിയിലായത്. ബൈക്കിൽ എത്തി യുവാക്കൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഉള്ളാൾ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾക്ക് എം.ഡി.എം.എ എത്തിക്കുന്ന സംഘത്തിൽപ്പെടുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

പ്രതികളിൽ നിന്ന് 2.77 ഗ്രാം നിരോധിത എംഡിഎംഎ മയക്കുമരുന്നും രണ്ട് മൊബൈൽ ഫോണുകളും 50,000 രൂപ വിലമതിക്കുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here