അട്ക്കയിലെ ലഹരി മാഫിയക്കെതിരെ കൂട്ടായ്മയുമായി നാട്ടുകാർ രംഗത്ത്

0
173

കുമ്പള: അട്ക്കയെ ലഹരിമുക്തമാക്കാൻ മുന്നിട്ടിറങ്ങി നാട്ടുകാർ. ലഹരിമുക്ത പ്രദേശം എന്ന ആശയവുമായി കൂട്ടായ്മ പ്രവർത്തിച്ചു തുടങ്ങിയതായി നാട്ടുകാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കുക്കാറിൽ നിന്ന് അടുക്കയിലേക്ക് കുടിയേറി താമസം തുടങ്ങിയ ശേക്കാലി എന്നയാളാണ് പ്രദേശത്തെ ലഹരി കേന്ദ്രമാക്കി മാറ്റിയത് എന്ന് നാട്ടുകാർ ആരോപിച്ചു. നിലവിൽ വളരെ ചെറിയ സ്കൂൾ വിദ്യാർത്ഥികൾ പോലും ലഹരിമാഫിയയുടെ പിടിയിലമർന്നു കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇത്തരം സംഭവങ്ങളിൽ സഹികെട്ടാണത്രെ നാട്ടുകാർ നേരിട്ട് ലഹരിമാഫിയക്കെതിരെ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

രാപ്പകലന്യേ കാവൽ നിന്ന് ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്നവെരെരെയും വിൽപന നടത്തുന്നവരെയും കണ്ടെത്തി െപെ പൊലീസിൽ ഏൽപിക്കുന്ന പണിയാണ് നാട്ടുകാർ ചെയ്തു കൊണ്ടിരിക്കുന്നത്.

പൊലീസ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും പൂർണ പിന്തുണ തങ്ങൾക്ക് ലഭിക്കുന്നതായി നാട്ടുകാർ പറയുന്നു.

ലഹരി വിരുദ്ധ പ്രവർത്തകരെ മാഫിയ ഗുണ്ട സംഘം എത്തി ഭീഷണിപ്പെടുത്തുന്നതായും വെല്ലുവിളിക്കുന്നതായും നാട്ടുകാർ പറഞ്ഞു. എന്ത് പ്രതിബന്ധങ്ങളും ഭീഷണികളും ഉണ്ടായാലും അന്തിമവിജയം വരെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി തങ്ങൾ മുമ്പോട്ട് പോകുമെന്നാണ് നാട്ടുകാർ പറയുന്നത്. അതിനു വേണ്ടി ലഹരിവിരുദ്ധ ബോധവത്കരണവും പൊതുസമ്മേളനവും സംഘടിപ്പിക്കും.

പ്രദേശത്തെ ചില ജമാഅത്ത് കമ്മറ്റികളും ക്ലബ്ബുകളും ഹിന്ദു ഐക്യവേദിയും തങ്ങെളെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ടെന്ന് കൂട്ടായ്മ അവകാശെപെ പ്പെട്ടു.

അബ്ദുല്ല ബി.എം.പി, ഹുസൈൻ അടുക്ക, ഇബ്രാഹിം ഒ.ക്കെ സീതാറാമ, ഹമീദ് സി. എ, ഇബ്രാഹിം കുഞ്ഞി സി. ഐ, ഷാഹുൽഹമീദ് കെ. പി, ഇബ്രാഹിം പെർള, ശിഹാബ് ഓക്കേ. എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here