നബിദിനാഘോഷത്തിനായി അലങ്കാര ലൈറ്റുകള്‍ ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

0
249

വിതുര (തിരുവനന്തപുരം): നബിദിനാഘോഷത്തിനായി അലങ്കാര ലൈറ്റുകള്‍ സജ്ജീകരിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തൊളിക്കോട് തുരുത്തി ഷാനവാസ് മന്‍സിലില്‍ റാഫിയുടെ മകന്‍ സനോഫര്‍ (24) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു അപകടം. നബിദിനാഘോഷത്തിന്റെ ഭാഗമായി മരത്തില്‍ സീരിയല്‍ ലൈറ്റ് ഇടുന്നതിനിടെയാണ് വൈദ്യുതഘാതമേറ്റത്. സീരിയല്‍ ലൈറ്റിന്റെ വയര്‍ മരത്തില്‍ എറിഞ്ഞപ്പോള്‍ ഇലക്ട്രിക്ക് ലൈനില്‍ തട്ടുകയായിരുന്നു.

ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ഉമൈബ. സഹോദരങ്ങള്‍: ഷാനവാസ്, ഹസീന.

LEAVE A REPLY

Please enter your comment!
Please enter your name here