കേരള- കര്‍ണാടക അതിര്‍ത്തിയില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം; വെട്ടിനുറുക്കിയ നിലയില്‍

0
201

കണ്ണൂർ: കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെട്ടി നുറുക്കി കഷ്ണങ്ങളാക്കിയ മൃതദേഹം അഴുകിയ നിലയിലാണ്. പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നാലു കഷ്ണങ്ങളായി മുറിച്ച നിലയിലാണ് ബാഗിനുള്ളിൽ കണ്ടെത്തിയത്.

കണ്ണൂരില്‍ നിന്നും ബെംഗളുരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം.കേരളാ അതിര്‍ത്തിയില്‍ നിന്ന് 15 കീലോമീറ്ററോളം മാറി കര്‍ണാടക വനമേഖലയിലാണ് ചുരത്തിന് സമീപമുള്ള ഒരു കുഴിയില്‍ ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിരാജ്‌പേട്ട പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹം വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയില്‍ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ധാരാളം പേർ ദിനം പ്രതി സഞ്ചരിക്കുന്ന പാതയാണിത്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് കർണാടക പോലീസ് അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here