മരണത്തിന് ശേഷം എന്ത് സംഭവിക്കും, മരിച്ചവർ പോകുന്നതെങ്ങോട്ട് ? വിശദീകരണവുമായി യുവതി

0
296

മരണത്തിന് ശേഷം എന്ത് സംഭവിക്കും എന്നത് എക്കാലത്തും മനുഷ്യരെ ആശ്ചര്യപ്പെടുത്തുന്ന ചോദ്യമാണ്. വിദ​ഗ്ദ്ധരടക്കം പലരും പലപ്പോഴായി ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിച്ചിരുന്നു എങ്കിലും കിട്ടിയിരുന്നില്ല. എന്നാൽ അടുത്തിടെ, കാലിഫോർണിയയിൽ നിന്നുള്ള ഒരു യുവതി തനിക്ക് മരിച്ചവരോട് സംസാരിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ടു.

അതുകൊണ്ടും തീർന്നില്ല, മരിച്ചതിന് ശേഷം ആളുകളുടെ ആത്മാക്കൾ എവിടേക്കാണ് പോകുന്നത് എന്നും ഈ സ്ത്രീ വിശദീകരിച്ചു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, എമിലി ഡെക്‌സ്റ്റർ എന്ന 31 -കാരി പറയുന്നത് എല്ലാവരേയും ഏറ്റവും കൂടുതൽ ആശ്ചര്യപ്പെടുത്തുന്ന ആ ചോദ്യത്തിനുള്ള ഉത്തരം തന്റെ പക്കലുണ്ട് എന്നാണ്. മരണശേഷം എന്താണ് സംഭവിക്കുന്നത് എന്ന് തനിക്ക് അറിയാം എന്നും എമിലി പറയുന്നു.

എമിലി പറയുന്നത്, ഒരു വ്യക്തിയുടെ മരണശേഷം, അവർ ഒരു പ്രത്യേക സ്ഥലത്തേക്ക് പോകുന്നു. അതിനെ അവർ പറയുന്നത്, ‘സ്‌പിരിച്വൽ സ്‌പാ’ എന്നാണ്. അതിനുശേഷം അവർക്ക് അവിടെ വച്ച് തങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരേയും സുഹൃത്തുക്കളേയും കുടുംബാം​ഗങ്ങളേയും ഒക്കെ കാണാൻ സാധിക്കും. ഒന്നോ രണ്ടോ ആഴ്ച അവർക്ക് ഇവിടെ ചെലവഴിക്കാം. അത് ചിലപ്പോൾ മാസങ്ങളായി എന്നും വരും.

അവിടെ വച്ച് അവർ തങ്ങൾ ചെയ്ത തെറ്റുകളും മറ്റും ഓർക്കും. തെറ്റിനുള്ള ശിക്ഷയേറ്റ് വാങ്ങും. അതുപോലെ മരിച്ചതിനെ അം​ഗീകരിക്കും. പിന്നീട്, അവർ പുതിയ ഒരു പാത സ്വീകരിക്കുകയും പുതിയ ഒരു ശരീരം സ്വീകരിക്കുകയും ചെയ്യും. ഇതാണ് എമിലിയുടെ വാദം.

തനിക്ക് മനശ്ശാസ്ത്രപരമായ കഴിവുകളുണ്ട് എന്നും അതിനാലാണ് തനിക്ക് ഇതെല്ലാം പറയാൻ സാധിക്കുന്നത് എന്നും എമിലി പറയുന്നു. ചെറുപ്പത്തിൽ മറ്റ് കുട്ടികളെ പോലെ ആണെന്ന് തോന്നിക്കാൻ ആ കഴിവുകളെല്ലാം താൻ മറച്ചുവച്ചു. എന്നാൽ തന്റെ 20 -കളിൽ താൻ ആ കഴിവുകൾ പുറത്തെടുക്കുകയായിരുന്നു എന്നും എമിലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here