വാഹനത്തിൽ ഏതെല്ലാം രേഖകളാണ് സൂക്ഷിക്കേണ്ടത്? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ‘ഇത്തിരിനേരം ഒത്തിരി കാര്യം’ എന്ന ടാഗ് ലൈനോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം കൃത്യമായി പറയുന്നത്.
- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
- ടാക്സ് സർട്ടിഫിക്കറ്റ്
- ഇൻഷുറൻസ് സർട്ടിഫിക്കറ്റ്
- വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസൻസ്
- ഒരു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് പുക പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
- ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
- സ്വകാര്യ വാഹനങ്ങൾ ഒഴികെയുള്ള 3000 കിലോ ഗ്രാമിൽ കൂടുതൽ ജി.വി.ഡബ്ല്യു (ഗ്രോസ് വെഹിക്കിൾ വെയിറ്റ്) ഉള്ള വാഹനങ്ങൾക്കും ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും പെർമിറ്റ് ഉണ്ടായിരിക്കണം
- 7500 കിലോ ഗ്രാമിൽ കൂടുതൽ ജി.വി.ഡബ്ല്യു (ഗ്രോസ് വെഹിക്കിൾ വെയിറ്റ്) ഉള്ള ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ ഡ്രൈവർക്ക് ട്രാൻസ്പോർട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജ് ഉണ്ടായിരിക്കണം