സ്വകാര്യ ഫോണിൽ അശ്ലീല വിഡിയോ കാണുന്നത് നിയമപരമായി തെറ്റെന്ന് പറയാനാകില്ല; ഹൈക്കോടതി

0
230

സ്വകാര്യ ഫോണിൽ അശ്ലീല വിഡിയോ കാണുന്നത് നിയമപരമായി തെറ്റെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. പൊതു സ്ഥലത്ത് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ടതിന് യുവാവിനെതിരെ  ആലുവ പൊലീസ് എടുത്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമർശം. അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റം. ഡിജിറ്റൽ യുഗത്തിൽ ഇത്തരം വിഡിയോകൾ ലഭിക്കാൻ പ്രയാസമില്ല. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരു വിരൽതുമ്പിൽ ഇത്തരം വിഡിയോകൾ ലഭ്യമാകും. എന്നാൽ ചെറിയ കുട്ടികൾ ഇത്തരം വിഡിയോകൾ നിരന്തരം കാണുകയും, ഇതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വിധിന്യായത്തിൽ പറഞ്ഞു.

2016 ജൂലൈയിൽ ആലുവ പാലത്തിന് സമീപം മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ടതിനാണ് കറുകുറ്റി സ്വദേശിയായ 27 കാരനെതിരെ ആലുവ പൊലീസ് കേസ് എടുത്തത്. ഈ കേസിൽ കോടതിയിലുള്ള എല്ലാ തുടർന്നടപടികളും ഹൈക്കോടതി റദ്ദാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here