വീടിന്റെ വാതില്‍ തകര്‍ത്ത് രണ്ട് ലക്ഷം രൂപയുടെ അടക്ക കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

0
82

ഹൊസങ്കടി: വീടിന്റെ വാതില്‍ തകര്‍ത്ത് രണ്ട് ലക്ഷം രൂപയുടെ അടക്ക കവര്‍ന്ന കേസില്‍ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. അടക്ക കടത്തികൊണ്ടു പോയ സ്‌കൂട്ടറും കാട്ടില്‍ ഒളിപ്പിച്ചുവെച്ച അടക്കയും പൊലീസ് കസ്റ്റഡിയിലെടുത്തു. കടമ്പാര്‍ കാജുരിലെ അബ്ദുല്‍ റഷീദ് (21), കടമ്പാര്‍ ഇഡിയയിലെ മുസ്താഖ് ഹുസൈന്‍ (22) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ. നിഖിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കവര്‍ച്ചയ്ക്കായി പ്രതികള്‍ക്ക് വീട് കാണിച്ച് കൊടുത്ത ഒരാളെ പൊലീസ് അന്വേഷിച്ചുവരികയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ വോര്‍ക്കാടി ബേക്കറി ജംഗ്ഷനിലെ റഹ്മാന്‍ സാഹിബിന്റെ പഴയ അടച്ചിട്ട വീട്ടില്‍ സൂക്ഷിച്ച അടക്കകളാണ് വാതില്‍ തകര്‍ത്ത് കവര്‍ന്നത്. ആറ് ചാക്കുകളിലാക്കിയായിരുന്നു അടക്ക സൂക്ഷിച്ചിരുന്നത്.

പലതവണയായി അടക്കകള്‍ മോഷ്ടിച്ച് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുപോവുകയും കാട്ടില്‍ ഒളിപ്പിച്ചുവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here