അഗര്‍ത്തല: ത്രിപുരയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് സി.പി.എം. ബോക്സാനഗര്‍ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് കെട്ടിവച്ച കാശ് പോയി.ധൻപൂരിൽ ബി.ജെ.പിയുടെ ബിന്ദു ദേബ്‌നാഥ് (30,017) സി.പി.എമ്മിന്‍റെ കൗശിക് ചന്ദയെ (11,146) 18,871 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
2003 മുതല്‍ സി.പി.എമ്മിന്‍റെ കോട്ടയാണ് ബോക്സാനഗര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഷംസുൽ ഹഖാണ് ഇവിടെ ജയിച്ചത്. 4,849 വോട്ടിന്‍റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഹഖിന്‍റെ മരണത്തെ തുടർന്നാണ് ബോക്സാനഗറില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇത്തവണ സി.പി.എമ്മില്‍ നിന്നും മണ്ഡലം പിടിച്ചെടുത്ത ബി.ജെ.പി സ്ഥാനാര്‍ഥി തഫജ്ജൽ ഹുസൈൻ 34,146 വോട്ടുകള്‍ നേടിയപ്പോള്‍ സി.പി.എം സ്ഥാനാര്‍ഥി മിസാന്‍ ഹുസൈന് 3909 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മറ്റ് രണ്ട് പ്രതിപക്ഷ പാർട്ടികളായ ടിപ്ര മോതയും കോൺഗ്രസും സ്ഥാനാർഥികളെ നിർത്താത്തതിനാൽ രണ്ട് സീറ്റുകളിലും സി.പി.എമ്മും പ്രതിപക്ഷവും തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടന്നത്.
ധന്‍പൂരില്‍ പ്രതിമ ഭൂമിക് രാജി വച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അതിനിടെ, ഉപതെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സി.പി.എം വോട്ടെണ്ണൽ ബഹിഷ്കരിച്ചു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അംഗീകരിച്ചില്ല.
বামগ্রেসের পাত্তা নাই তারা গেলো কৈ??? pic.twitter.com/nlsFdXwPEk
— BJP Tripura (@BJP4Tripura) September 8, 2023