ധനുഷിനും വിശാലിനും ചിമ്പുവിനും വിലക്ക്; കടുത്ത നടപടിയുമായി തമിഴ് നിർമാതാക്കളുടെ സംഘടന

0
184

ചെന്നൈ: ധനുഷ്, വിശാൽ ഉൾപ്പെടെ തമിഴ് സിനിമയിലെ മുൻനിര താരങ്ങൾക്ക് വിലക്ക്. തമിഴ് ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയാണു താരങ്ങൾക്കെതിരെ കടുത്ത റെഡ് കാർഡ് പുറത്തിറക്കിയത്. അഥർവ, ചിമ്പു എന്നിവർക്കെതിരെയും നടപടിയുണ്ട്.

തമിഴ് ചലച്ചിത്രരംഗത്തെ ഒന്നാകെ ഞെട്ടിക്കുന്നതാണു വാർത്ത. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിർമാതാക്കൾക്കൊപ്പം റെഡ് കാർഡ് ലഭിച്ച നടന്മാർക്ക് ജോലി ചെയ്യാനാകില്ല. ഫലത്തിൽ തമിഴ് സിനിമയിൽനിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിർമാതാക്കളുമായി സഹകരിക്കുന്നില്ല ഉൾപ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

ഇന്നലെ നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റേതാണ്(ടി.എഫ്.പി.സി) തീരുമാനം. നിർമാതാക്കളുടെ പരാതികളിൽ ചിമ്പുവിനും സൂര്യയ്ക്കും അഥർവയ്ക്കും യോഗി ബാബുവിനും ടി.എഫ്.പി.സി കഴിഞ്ഞ ജൂണിൽ പരാതി നൽകിയിരുന്നു. ഇതിൽ കാര്യമായ നടപടിയുണ്ടാകാത്തതിനെ തുടർന്നാണു നടപടിയെന്നാണ് അറിയുന്നത്.

നേരത്തെ ഏറ്റെടുത്ത സിനിമയ്ക്കായി നിർമാതാവുമായി സഹകരിക്കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണു ധനുഷിനെതിരായ നടപടിക്കു കാരണമായി പറയുന്നത്. ടി.എഫ്.പി.സി പ്രസിഡന്റായിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വിശാലിനെതിരെ നടപടി.

നിർമാതാവ് മൈക്കൽ രായപ്പൻ നേരത്തെ ചിമ്പുവിനെതിരെ സംഘടനയിൽ പരാതി നൽകിയിരുന്നു. 60 ദിവസത്തെ കരാറുണ്ടായിട്ടും 27 ദിവസം മാത്രം ജോലി ചെയ്‌തെന്ന് ആരോപിച്ചായിരുന്നു നിർമാതാവ് സംഘടനയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here