കുമ്പളയിൽ നേത്രാവതി എക്സ്പ്രസിനു നേരെ കല്ലേറ്

0
150

കാസര്‍ഗോഡ്: ട്രെയിനിന് നേരെ കല്ലേറു തുടരുന്നു. കാസര്‍ഗോഡ് കുമ്പള റെയിൽവേ സ്റ്റേഷനു സമീപം നേത്രാവതി എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. കഴി‍ഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. കുമ്പള പൊലീസ് അന്വേഷണം തുടങ്ങി.

നേത്രാവതി എക്സ്പ്രസിന്റെ എസ് 2 കോച്ചിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ വാതിലിന്റെ ഗ്ലാസ് തകർന്നു. യാത്രക്കാർക്കു പരിക്കില്ല. സംഭവത്തിൽ മംഗളൂരുവിൽ നിന്നുള്ള ആർപിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തുടര്‍ച്ചയായി ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി പോലീസ് രംഗത്തിയിരുന്ന സാഹചര്യത്തിലാണ് വീണ്ടും ട്രെയിനിന് നേരെ കല്ലേറുണ്ടാക്കുന്നത്. ഇതിനു മുൻപ് കാഞ്ഞങ്ങാട് വച്ച് രാജധാനി എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ ചില്ല് പൊട്ടിയിരുന്നു. റെയില്‍വേ ട്രാക്കിന് സമീപം നടത്തിയ പരിശോധനയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട അമ്പതോളം പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണം നടത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here