‘വിവാദ കത്ത് പിണറായി വിജയനെ കാണിച്ചു, ചര്‍ച്ച നടത്തി’; മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി നന്ദകുമാര്‍

0
175

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദ കത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി ടി ജി നന്ദകുമാർ. അതിജീവിതയുടെ കത്ത് വി എസ് അച്യുതാനന്ദനെയും പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച്  പിണറായി വിജയനുമായി ചര്‍ച്ച ചെയ്തിരുന്നെന്നും ടി ജി നന്ദകുമാർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ ഈ കേസ് കലാപത്തില്‍ എത്തണമെന്നും ഉമ്മന്‍ചാണ്ടിയെ താഴെയിറക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്‍റെ തോല്‍വിക്ക് വഴി വചെചത് ഇതാണെന്നും നന്ദകുമാര്‍ പറയുന്നു.

സോളാര്‍ കേസില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം തെറ്റാണെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. പണം വാങ്ങിയല്ല ഏഷ്യാനെറ്റ് ന്യൂസിന് അതിജീവിതയുടെ കത്ത് കൈമാറിയതെന്നും ടി ജി നന്ദകുമാര്‍ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജോഷി കുര്യന്‍ കത്ത് പുറത്ത് വിട്ടത് ഇരയെ കണ്ട് ഉറപ്പാക്കിയ ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിജീവിതയ്ക്ക് 1.25 ലക്ഷം രൂപ നൽകിയാണ് കത്ത് താന്‍ വാങ്ങിയത്. എന്നാൽ ഒരു രൂപ പോലും വാങ്ങാതെയാണ് ഏഷ്യാനെറ്റ് ന്യൂസിന് താൻ കത്ത് നൽകിയത്. ഒന്നാമതുള്ള ചാനല്‍ എന്ന നിലയിലാണ് ഏഷ്യാനെറ്റ് ന്യൂസിന് കത്ത് നല്‍കിയത്. ജോഷി കുര്യൻ കത്ത് പുറത്ത് വിട്ടത് അതിജീവിതയെ കണ്ട് ഉറപ്പാക്കിയ ശേഷമാണ്. 2021 ൽ അതിജീവിതയുടെ പരാതിയിൽ സിബിഐ അന്വേഷണം തുടങ്ങിയതിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും  രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർക്ക് ഈ കേസ് കലാപത്തിൽ എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ടി ജി നന്ദകുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here