പീഡന പരാതി ഉയർന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് ഷിയാസ് കരീം

0
320

തനിക്കെതിരെ പീഡന പരാതി ഉയർന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീം. സോഷ്യൽ മീഡിയയിൽ ആണ് ഷിയാസ് എൻഗേജ്‌മെന്റ് ഫോട്ടോ പങ്കുവെച്ചത്. വെൽക്കം ടു മൈ ലൈഫ് എന്ന ക്യാപ്ഷനോട് കൂടിയാണ് ഷിയാസ് ചിത്രങ്ങൾ പങ്കുവെച്ചത്. രെഹ്‌ന യാണ് ഷിയാസിന്റെ ഭാവി വധു.ഷിയാസിനെതിരെ പീഡനപരാതിയിൽ പൊലീസ് കേസെടുത്ത വാർത്തക്ക് പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എൻഗേജ്‌മെന്റ് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ഷിയാസ് കരീമിനെതിരെ യുവതി നൽകിയ പീഡന പരാതിയില്‍ കാസര്‍കോട് ചന്തേര പൊലീസ് കേസ് എടുത്തിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

എറണാകുളത്തെ ജിമ്മിൽ വർഷങ്ങളായി ട്രെയിനറായ യുവതി അടുത്തിടെയാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. കേസില്‍ എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇൻസ്പെപെക്ടർ ജി പി മനുരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here