ഷാറൂഖ് ഖാന്റെ ആസ്തി 6300 കോടി, പിന്നിൽ ഹൃത്വിക് റോഷൻ… ഇന്ത്യൻ സിനിമ‍യിലെ ധനികരായ താരങ്ങൾ

0
213

ഭാഷാവ്യത്യാസമില്ലാതെയാണ് ജനങ്ങൾ താരങ്ങളെ നെഞ്ചിലേറ്റുന്നത്. ബോളിവുഡിലാണ് സജീവമെങ്കിലും ഷാറൂഖിനും സൽമാൻ ഖാനും ഹൃത്വിക് റോഷുമൊക്കെ തെന്നിന്ത്യയിലും കൈനിറയെ ആരാധകരുണ്ട്. രജനികാന്ത്, അല്ലു അർജുൻ, നാഗാർജുന തുടങ്ങിയവരുടെ ചിത്രങ്ങളെല്ലാം ബോളിവുഡിലും ചർച്ചയാവാറുണ്ട്.

താരങ്ങളുടെ സിനിമകൾ മാത്രമല്ല സമ്പത്തും ആരാധകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. പുറത്തു പ്രചരിക്കുന്ന 2023 ലെ റിപ്പോർട്ട് പ്രകാരം ഷാറൂഖ് ഖാനാണ് ഇന്ത്യൻ സിനിമയിലെ ധനികനായ സിനിമ താരം. 6300 കോടിയാണ് നടന്റെ ആസ്തി. 40 മുതൽ 100 കോടി വരെയാണ് ഒരു സിനിമക്കായി വാങ്ങുന്ന പ്രതിഫലം. എൻഡോഴ്സ്മെന്റുകൾക്കായി നാല് മുതൽ 10 കോടിവരെയാണ് ഷാറൂഖ് ഖാൻ ചാർജ് ചെയ്യുന്നത്.

രണ്ടാംസ്ഥാനത്ത് ഹൃത്വിക് റോഷനാണ്. 3101 കോടിയാണ് നടന്റെ ആസ്തി. സിനിമക്കായി വാങ്ങുന്നത് 40 മുതൽ 65 ലക്ഷം വരെയാണ്. 10 മുതൽ 12 കോടിവരെയാണ്എൻഡോഴ്സ്മെന്റ് ഫീസ്.

അമിതാഭ് ബച്ചന്റെ ആസ്തി 3000 കോടിയാണ്. ഇന്ത്യയിലെ അതിസമ്പന്നരായ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നടൻ. 10 കോടിയാണ് നടന്റെ പ്രതിഫലം. കോടിയാണ് എൻഡോഴ്സ്മെന്റിനായി വാങ്ങുന്നത്.

ബച്ചന്റെ തൊട്ടുപിന്നാലെ നാലാ സ്ഥാനത്ത് സൽമാൻ ഖാനാണ്. 2850 കോടിയാണ് നടന്റെ ആസ്തി. 100 മുതൽ 150 കോടിവരെയാണ് നടന്റെ പ്രതിഫലം. എൻഡോഴ്സ്മന്റെിനായി 7.7 കോടിയാണ് ചാർജ് ചെയ്യുന്നത്.

2660 കോടിയാണ് നടൻ അക്ഷയ് കുമാറിന്റെ ആസ്തി. എൻഡോഴ്സ്മന്റെിനായി 2 മുതൽ 3 കോടി വരെയാണ് ചാർജ് ചെയ്യുന്നത്. സിനിമക്കായി വാങ്ങുന്നത് 50 മുതൽ100 കോടിവരെയാണ്.

ആമിർ ഖാന്റെ ആസ്തി 1862 കോടിയാണ്. 100 മുതൽ 150 കോടിവരെയാണ് ഒരു സിനിമക്കായി വാങ്ങുന്നത്. അഞ്ച് മുതൽ ഏഴ് കോടിവരെയാണ് എൻഡോഴ്സ്മന്റെ് ഫീസ്.

ഏഴാം സ്ഥാനത്ത് തെലുങ്ക് താരം രാം ചരണാണ്. 1370 കോടിയാണ് നടന്റെ ആസ്തി. 90 മുതൽ 100 കോടിവരെയാണ് സിനിമക്കായി വാങ്ങുന്ന പ്രതിഫലം. 1.8 കോടിയാണ് എൻഡോഴ്സ്മെന്റിനായി ചാർജ് ചെയ്യുന്നത്.

950 കോടിയാണ് നാഗാർജുനയുടെ ആസ്തി. 2 കോടി എൻഡോഴ്സ്മന്റെ് ഫീസ്. ഒരു സിനിമക്ക് നടൻ വാങ്ങുന്ന പ്രതിഫലം 9 മുതൽ 11 കോടി വരെയാണ്.

സമ്പന്നരായ താരങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് രജനികാന്ത്. 450 കോടിയാണ് നടന്റെ ആസ്തി. 70 മുതൽ 150 കോടിവരെയാണ് നടന്റ പ്രതിഫലം.

60 മുതൽ 125 കോടിവരെയാണ് ഒരു ചിത്രത്തിനായി അല്ലു അർജുൻ വാങ്ങുന്നത്. 380 കോടിയാണ് നടന്റെ ആകെ ആസ്തി. 7.5 കോടി രൂപയാണ് എൻഡോഴ്സ്മെന്റ് ഫീസായി വാങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here