പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

0
240

തിരൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പിതാവ് ചാവക്കാട് ഖാദര്‍ ഭായ് ഗായകനും തബലിസ്റ്റും ആയിരുന്നു. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. അസ്മ അഞ്ചാം വയസ്സില്‍ പാടിത്തുടങ്ങിയതാണ്. തബലിസ്റ്റായ മുഹമ്മദലി എന്ന ബാവയാണ് ഭര്‍ത്താവ്.

ലൗ എഫ് എം എന്ന ചിത്രത്തില്‍ അസ്മ പിന്നണി പാടിയിട്ടുണ്ട്. ദര്‍ശന ടിവിയിലെ ‘കുട്ടിക്കുപ്പായം’ റിയാലിറ്റി ഷോയില്‍ ജഡ്ജായും എത്തി. ഏറെക്കാലം ഭര്‍ത്താവിനൊപ്പം ഖത്തറിലായിരുന്നു. അവിടെയും പാട്ടുമായി സജീവമായിരുന്നു. മയ്യത്ത് തിരൂരിനടുത്ത് നിറമരുതൂര്‍ ജനതാ ബസാറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലിന് കൂട്ടായി-കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here