ഏഴാം വാര്‍ഷികത്തില്‍ വന്‍ ഓഫറുകളുമായി ജിയോ; ഓഫറുകള്‍ ഇങ്ങനെ

0
206

മുംബൈ: നീണ്ട ഏഴു വർഷത്തെ യാത്ര ആഘോഷമാക്കി റിലയൻസിന്റെ ജിയോ. 2016 സെപ്തംബറിൽ ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് തന്നെ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ടായിരുന്നു ജിയോയുടെ വരവ്. ആഘോഷത്തിന്റെ ഭാ​ഗമായി ഈ മാസം 30 വരെയുള്ള റീചാർജുകൾക്ക് അധിക ഡാറ്റയും പ്രത്യേക വൗച്ചറുകളും ലഭിക്കും. 299, 749, 2,999 രൂപയുടെ റീചാർജ് പ്ലാനുകളിലാണ് ഈ ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നത്.

ജിയോയുടെ 299 രൂപയുടെ പ്ലാൻ അനുസരിച്ച് 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ  അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. പ്രത്യേക ഓഫറിന്റെ ഭാഗമായി പ്ലാൻ ഓഫറിന് 7 ജിബി അധിക ഡാറ്റ ലഭിക്കും.

749 രൂപ പ്ലാൻ ചെയ്യുമ്പോൾ  ജിയോ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് സൗകര്യത്തോടെ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. 90 ദിവസത്തേക്കുള്ള പ്ലാനനുസരിച്ച് പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ലഭിക്കും. വാർഷിക ആഘോഷത്തിന്റെ ഭാഗമായി  പ്ലാനിനൊപ്പം 14 ജിബി അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്.

2999 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയോടെ അൺലിമിറ്റഡ് കോളുകൾക്കൊപ്പം പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. . ആഘോഷത്തിന്റെ ഭാഗമായി 21 ജിബി അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. വരിക്കാർക്ക് അജിയോയിൽ 200 രൂപ കിഴിവും നെറ്റ്‌മെഡ്സിൽ 20 ശതമാനം കിഴിവ് (800 രൂപ വരെ), സ്വിഗ്ഗിയിൽ 100 രൂപ കിഴിവ് എന്നിവയും ലഭിക്കും.

149 രൂപയ്ക്കും അതിനു മുകളിലും വാങ്ങുമ്പോൾ മക്ഡൊണാൾഡിൽ ഒരു സൗജന്യ മീലും ലഭിക്കും. കൂടാതെ റിലയൻസ് ഡിജിറ്റലിൽ 10 ശതമാനം കിഴിവും വാ​ഗ്ദാനം ചെയ്യുന്നു. ഉപയോക്താവിന്റെ മൈ ജിയോ അക്കൗണ്ടിൽ ഡാറ്റ ക്രെഡിറ്റ് ചെയ്യപ്പെടും.അധിക ഡാറ്റ മൈ ജിയോ ആപ്പിൽ ഡാറ്റ വൗച്ചറായാണ് ക്രെഡിറ്റ് ചെയ്യപ്പെടുക. ഉപയോക്താക്കൾ ആപ്പിൽ നിന്ന് വൗച്ചർ റിഡീം ചെയ്യേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here