പുതുപ്പള്ളിയില്‍ ആര്? എട്ടേകാലോടെ ആദ്യ ഫലസൂചന, ആദ്യ വോട്ടെണ്ണല്‍ അയര്‍കുന്നത്ത്, 2 മണിക്കൂറിനുള്ളില്‍ ഫലം അറിയാം

0
109

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണുക. ആദ്യ റൗണ്ടില്‍ അയര്‍കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. ഇതോടെ ആരാണ് മുന്നിട്ടു നില്‍ക്കുന്നത് എന്ന് മനസിലാകും.

തുടര്‍ന്ന് അകലക്കുന്നം, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകളിലെ വോട്ടും, പിന്നാലെ പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണും. എട്ടു മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണല്‍ 13 റൗണ്ടുകളിലായാണ് പൂര്‍ത്തിയാക്കുക.

ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളില്‍ അസന്നിഹിത വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തീരും.

എക്‌സിറ്റ് പോള്‍ ഫലമടക്കം അനുകൂലമായതിനാല്‍ പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍ പുതുപ്പള്ളി ഇത്തവണ മാറി ചിന്തിച്ചേക്കുമെന്നാണ് ഇടത് ക്യാമ്പിലെ പ്രതീക്ഷ. തങ്ങളും മികച്ച മത്സരം കാഴ്ചവയ്ക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.

LEAVE A REPLY

Please enter your comment!
Please enter your name here